ദിലീപ് എനിക്ക് അന്നും ഇന്നും സ്വന്തം ഏട്ടനെ പോലെ; കാരണം വെളിപ്പെടുത്തി മീര നന്ദന്‍

ദിലീപ് എനിക്ക് അന്നും ഇന്നും സ്വന്തം ഏട്ടനെ പോലെ; കാരണം വെളിപ്പെടുത്തി മീര നന്ദന്‍
ദിലീപ് തനിക്ക് സ്വന്തം ഏട്ടനെ പോലെയാണെന്ന് നടിയും അവതാരകയുമായ മീര നന്ദന്‍. ദുബൈയിലേക്ക് താന്‍ പോരുമ്പോള്‍ ഒരു സഹോദരനെ പോലെ തന്നെ ഉപദേശിച്ചാണ് ദിലീപ് യാത്രയാക്കിയത്. എനിക്കറിയാവുന്ന ദിലീപേട്ടന്‍ എപ്പോഴും ഒരു സഹോദരനെ പോലെയാണ്.

ഞാന്‍ ദുബായിലേക്ക് മാറുന്നു എന്ന് ദിലീപേട്ടനോട് ആദ്യം വിളിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്: നീ എപ്പോഴും നിന്റെ അച്ഛനെയും അമ്മയെയും കുറിച്ചാലോചിക്കണമെന്നാണ്. നീ വേറൊരു സ്ഥലത്തേക്ക് മാറുകയാണെങ്കിലും, ഒറ്റയ്ക്ക് ജീവിക്കുകയാണെങ്കിലും എപ്പോഴും അവരെ കുറിച്ചാലോചിക്കണം.

അവര്‍ നിനക്ക് വേണ്ടി ഇത്രയും നാള്‍ ചെയ്തത് എന്തൊക്കെയാണെന്നുള്ളത് എപ്പോഴും ചിന്തിക്കണമെന്നും അദേഹം പറഞ്ഞു. . ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞു തരുന്ന ഒരു സഹോദരതുല്യനാണ് ദിലീപേട്ടന്‍ എനിക്ക്. അത് ഇപ്പോഴും അങ്ങനെ തന്നെയാണ് അഭിമുഖത്തില്‍ മീര നന്ദന്‍ പറഞ്ഞു.Other News in this category4malayalees Recommends