ഓസ്‌ട്രേലിയയിലെ എല്‍നിനോ ഇവന്റിനെക്കുറിച്ച് ഔപചാരികമായ പ്രഖ്യാപനം നടത്തി ദി ബ്യൂറോ ഓഫ് മെറ്റീരിയോളജി ; ഇപ്രാവശ്യത്തെ സമ്മര്‍ പതിവിലുമധികം ചൂടുള്ളതും വരണ്ടതുമായിരിക്കുമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയയിലെ എല്‍നിനോ ഇവന്റിനെക്കുറിച്ച് ഔപചാരികമായ പ്രഖ്യാപനം നടത്തി ദി ബ്യൂറോ ഓഫ് മെറ്റീരിയോളജി ; ഇപ്രാവശ്യത്തെ സമ്മര്‍ പതിവിലുമധികം ചൂടുള്ളതും വരണ്ടതുമായിരിക്കുമെന്ന് മുന്നറിയിപ്പ്
ഓസ്‌ട്രേലിയയിലെ ഉഷ്ണജല പ്രവാഹം അല്ലെങ്കില്‍ എല്‍നിനോ ഇവന്റിനെക്കുറിച്ച് ഔപചാരികമായ പ്രഖ്യാപനം നടത്തി ദി ബ്യൂറോ ഓഫ് മെറ്റീരിയോളജി രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് അസാധാരണമായ രീതിയില്‍ വരണ്ടതും ചൂടേറിയതുമായ സമ്മറായിരിക്കും രാജ്യത്തെത്തുകയെന്നും ബുഷ്ഫയര്‍ സാധ്യത ഇതിനെ തുടര്‍ന്ന് വര്‍ധിക്കുമെന്നുമാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പേകിയിരിക്കുന്നത്. എട്ട് വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ബ്യൂറോ ഇത്തരത്തിലുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നത് രാജ്യത്തെ കാലാവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

എല്‍നിനോ വരുന്നുവെന്ന പ്രഖ്യാപനം യുഎന്നിന്റെ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ രണ്ട് മാസം മുമ്പ് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പതിവിലുമധികം ചൂടുള്ള കാലാവസ്ഥയും താപനില റെക്കോര്‍ഡുകള്‍ മറികടക്കപ്പെടുമെന്നും വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പേകുകയും ചെയ്തിരുന്നു. എല്‍നിനോ ഇവന്റ് ഓസ്‌ട്രേലിയയുടെ പടിവാതില്‍ക്കലെത്തിയിരിക്കുന്നുവെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ ഡോ. കാള്‍ ബ്രാഗന്‍സ പ്രഖ്യാപിച്ചിരിക്കുന്നത്.

എല്‍നിനോ രാജ്യത്തേക്കെത്തുന്നുവെന്ന ആദ്യ സൂചനകള്‍ കഴിഞ്ഞ വാരത്തില്‍ തന്നെ മെറ്റീരിയോളജിസ്റ്റുകള്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി ഒരാഴ്ചത്തെ കൂടി താപവ്യതിയാനങ്ങള്‍ അവര്‍ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാണ് പുതിയ സ്ഥിരീകരണം നടത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ഇപ്രാവശ്യത്തെ സമ്മര്‍ പതിവിലുമധികം ചൂടുള്ളതും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സമ്മറുകളേക്കാള്‍ താപനിലയേറിയതുമായിരിക്കുമെന്നും ബ്രാഗന്‍സ മുന്നറിയിപ്പേകുന്നു. എല്‍നിനോ പ്രവചനം യുഎസ് ക്ലൈമറ്റ് പ്രെഡിക്ഷന്‍ സെന്ററും ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സിയും നടത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends