യുകെയിലെ കുറഞ്ഞ വരുമാനമുള്ള മില്യണ്‍ കണക്കിന് കുടുംബങ്ങള്‍ക്ക് കോസ്റ്റ് -ഓഫ്-ലിവിംഗ് പേമെന്റിന്റെ അടുത്ത ഇന്‍സ്റ്റാള്‍മെന്റ് ഉടന്‍ ലഭിക്കും; ഒക്ടോബര്‍ 31നും നവംബര്‍ 19നും ഇടയില്‍ 300 പൗണ്ട് ലഭിക്കും; ജീവിതച്ചെലവേറുമ്പോഴൊരു കൈത്താങ്ങ്

യുകെയിലെ കുറഞ്ഞ വരുമാനമുള്ള മില്യണ്‍ കണക്കിന് കുടുംബങ്ങള്‍ക്ക് കോസ്റ്റ് -ഓഫ്-ലിവിംഗ് പേമെന്റിന്റെ അടുത്ത ഇന്‍സ്റ്റാള്‍മെന്റ് ഉടന്‍ ലഭിക്കും; ഒക്ടോബര്‍ 31നും നവംബര്‍ 19നും ഇടയില്‍ 300 പൗണ്ട് ലഭിക്കും; ജീവിതച്ചെലവേറുമ്പോഴൊരു കൈത്താങ്ങ്
യുകെയിലെ കുറഞ്ഞ വരുമാനമുള്ള മില്യണ്‍ കണക്കിന് കുടുംബങ്ങള്‍ക്ക് കോസ്റ്റ് -ഓഫ്-ലിവിംഗ് പേമെന്റുകള്‍ ഒക്ടോബര്‍ 31നും നവംബര്‍ 19നും ഇടയില്‍ ലഭിക്കുന്നതായിരിക്കും.ഇത് പ്രകാരം യൂണിവേഴ്‌സല്‍ ക്രെഡിറ്റ്, പോലുള്ള മീന്‍സ്-ബെനഫിറ്റുകള്‍ ലഭിക്കുന്നവര്‍ക്ക് ഇത് പ്രകാരം 300 പൗണ്ട് നേരിട്ട് ലഭിക്കുന്നതായിരിക്കും. ഇത്തരത്തില്‍ മൊത്തം 900 പൗണ്ട് ലഭിക്കുന്ന മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകളില്‍ രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റാണ് ഇപ്പോള്‍ ലഭിക്കാന്‍ പോകുന്നത്.

ഭിന്നശേഷിയുള്ളവര്‍ക്കും പെന്‍ഷനന്‍മാര്‍ക്കും വിന്ററില്‍ പ്രത്യേക പേമെന്റുകള്‍ നല്‍കുന്നതായിരിക്കും.സമ്മറില്‍ ഭിന്നശേഷിക്കാരായ ആറ് മില്യണിലധികം പേര്‍ക്ക് 150 പൗണ്ട് വീതം ലഭിച്ചിരുന്നു. വിന്ററില്‍ എട്ട് മില്യണോളം പെന്‍ഷനര്‍മാര്‍ക്ക് അധികമായി 300 പൗണ്ട് വീതം ലഭിക്കുന്നതായിരിക്കും.സമൂഹത്തിലെ ഏറ്റവും വള്‍നറബിളായ കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന വിലകളില്‍ നിന്ന് ആശ്വാസമേകുന്നതിനായി കൂടുതല്‍ കോസ്റ്റ്-ഓഫ്-ലിവിംഗ് പേമെന്റുകള്‍ നല്‍കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറിയായ മെല്‍ സ്‌ട്രൈഡ് പറയുന്നു.

ഈ കോസ്റ്റ് -ഓഫ്-ലിവിംഗ് പേമെന്റുകള്‍ അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ അവസരത്തില്‍ സ്‌കാമര്‍മാര്‍ വന്‍ തോതില്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുമുണ്ട്. ടാക്‌സ് ക്രെഡിറ്റുകള്‍ ക്ലെയിം ചെയ്യുന്നവര്‍ക്ക് കോസ്റ്റ് -ഓഫ്-ലിവിംഗ് പേമെന്റായ 300 പൗണ്ട് നവംബര്‍ 10നും 19നും ഇടയിലാണ് എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസില്‍(എച്ച്എംആര്‍സി) നിന്ന് ലഭിക്കുക.

വരാനിരിക്കുന്ന ആഴ്ചകളില്‍ 300 പൗണ്ട് ലഭിക്കാന്‍ അര്‍ഹരായവരും പെന്‍ഷന്‍ ക്രെഡിറ്റ് ലഭിക്കുന്നവരുമായവര്‍ക്ക് നിര്‍ദേശവുമായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് രംഗത്തെത്തിയിട്ടുണ്ട്. അതായത് പെന്‍ഷന്‍ വാങ്ങുന്നവരും കുറഞ്ഞ വരുമാനമുള്ളവരുമായവര്‍ കോസ്റ്റ് -ഓഫ്-ലിവിംഗ് പേമെന്റായ 300 പൗണ്ട് ലഭിക്കുന്നതിനുളള തങ്ങളുടെ അര്‍ഹത പരിശോധിക്കണമെന്നാണ് നിര്‍ദേശം. ബെനഫിറ്റ് പേമെന്റുകള്‍ ലഭിക്കുന്ന അക്കൗണ്ടിലേക്ക് നേരിട്ടായിരിക്കും ഈ കോസ്റ്റ് -ഓഫ്-ലിവിംഗ് പേമെന്റുമെത്തുന്നത്. ഈ തുക ലഭിക്കുന്നതിന് നിങ്ങള്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റ്, ഇന്‍കം ബേസ് ജോബ് സീക്കര്‍ അലവന്‍സ്, ഇന്‍കം റിലേറ്റഡ് എംപ്ലോയ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ്,ഇന്‍കം സപ്പോര്‍ട്ട്, വര്‍ക്കിംഗ് ടാക്‌സ് ക്രെഡിറ്റ്, ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ്, പെന്‍ഷന്‍ ക്രെഡിറ്റ് തുടങ്ങിയ ഏതെങ്കിലുമൊന്ന് ലഭിക്കുന്നവരായിരിക്കണമെന്ന നിബന്ധനയുണ്ട്.

Other News in this category



4malayalees Recommends