പ്രതിപക്ഷനേതാവാകാന്‍ ഭൂരിപക്ഷം പാര്‍ട്ടി എംഎല്‍എമാരുടെയും പിന്തുണ ചെന്നിത്തലയ്ക്കായിരുന്നു, ഉമ്മന്‍ചാണ്ടിയുടെ അത്മകഥയിലെ വെളിപ്പെടുത്തല്‍

പ്രതിപക്ഷനേതാവാകാന്‍ ഭൂരിപക്ഷം പാര്‍ട്ടി എംഎല്‍എമാരുടെയും പിന്തുണ ചെന്നിത്തലയ്ക്കായിരുന്നു, ഉമ്മന്‍ചാണ്ടിയുടെ അത്മകഥയിലെ വെളിപ്പെടുത്തല്‍
പ്രതിപക്ഷനേതാവാകാന്‍ ഭൂരിപക്ഷം പാര്‍ട്ടി എംഎല്‍എമാരുടെയും പിന്തുണ രമേശ് ചെന്നിത്തലക്കായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയില്‍ വെളിപ്പെടുത്തല്‍. ഭൂരിപക്ഷം മറികടന്ന് ഒരു സൂചനയും നല്‍കാതെയാണ് ഹൈക്കമാന്‍ഡ് വി. ഡി സതീശന്റെ പേര് പ്രഖ്യാപിച്ചതെന്നും ആത്മകഥയില്‍ പറയുന്നു. പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ചെന്നിത്തലയെ വെട്ടിയതിനെ കുറിച്ചുള്ള നിര്‍ണ്ണായക പരാമര്‍ശം.

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നേരിട്ടെത്തി അറിഞ്ഞശേഷമായിരുന്നു ചെന്നിത്തലയെ വെട്ടി വിഡി സതീശനെ പ്രതിപക്ഷനേതാവാക്കിയത്. ഭൂരിപക്ഷ പിന്തുണ അനുസരിച്ചുള്ള തീരുമാനമെന്നായിരുന്നു വിശദീകരണമെങ്കില്‍ അതല്ല സംഭവിച്ചതെന്നാണ് കാലം സാക്ഷിയെന്ന് ആത്മകഥയില്‍ ഉമ്മന്‍ചാണ്ടി പറയുന്നത്.

Other News in this category4malayalees Recommends