ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോര്‍ട്ട് ; ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കുക ലക്ഷ്യമെന്നും സൂചന

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോര്‍ട്ട് ; ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കുക ലക്ഷ്യമെന്നും സൂചന
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.

അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചതിനെ തുടര്‍ന്ന് കാനഡയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ രേഖകളടക്കം ഇന്ത്യ ഹാജരാക്കിയിരുന്നു. ഭീകരവാധികളുടെ താവളമായി കാനഡ മാറുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ഇന്ത്യ നല്‍കിയത്. നിജ്ജാറിന് ഐഎസ്‌ഐയുമായുള്ള ബന്ധം ഉള്‍പ്പെടെ ഇന്ത്യ ഡോസിയറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പാകിസ്താനില്‍ നിന്നുള്ള ഒരു ഗുണ്ടാ നേതാവ് കാനഡയില്‍ എത്തിയിരുന്നു. ഈ വ്യക്തിക്കുവേണ്ട പിന്തുണ നല്‍കാന്‍ ഐഎസ്‌ഐ നിജ്ജാറിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ആദ്യഘട്ടത്തില്‍ നിജ്ജാര്‍ വഴങ്ങിയിരുന്നുവെങ്കിലും പിന്നീട് ഈ സമീപനത്തില്‍ മാറ്റം വന്നു. ഈ വിരോധമാണ് ഐഎസ്‌ഐയെ നിജ്ജാറിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഒപ്പം നിജ്ജാറിന്റെ കൊലപാതകം ഇന്ത്യയ്‌ക്കെതിരെ ആയുധമാക്കാനും, ഇന്ത്യകാനഡ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനും, ഫൈവ് ഐ രാജ്യങ്ങളെ ഇന്ത്യയ്ക്ക് എതിരെയാക്കാനും ഐഎസ്‌ഐ ലക്ഷ്യമിട്ടു.

Other News in this category4malayalees Recommends