ഓസ്‌ട്രേലിയയിലെ വിവിധ സ്‌റ്റേറ്റുകളില്‍ അപൂര്‍വവും അകടകരവുമായ കൊതുകജന്യ രോഗം; പിടിപെടുന്ന 20 ശതമാനം പേരും മരിക്കുന്ന മുറേ റിവര്‍ എന്‍സെഫലൈറ്റിസ് പടരുന്നു; പരാലിസിസ്,മസ്തിഷ്‌ക ആഘാതം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗം

ഓസ്‌ട്രേലിയയിലെ വിവിധ സ്‌റ്റേറ്റുകളില്‍ അപൂര്‍വവും അകടകരവുമായ കൊതുകജന്യ രോഗം; പിടിപെടുന്ന 20 ശതമാനം പേരും മരിക്കുന്ന മുറേ റിവര്‍ എന്‍സെഫലൈറ്റിസ് പടരുന്നു; പരാലിസിസ്,മസ്തിഷ്‌ക ആഘാതം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗം
ഓസ്‌ട്രേലിയയിലെ വിവിധ സ്‌റ്റേറ്റുകളില്‍ അപൂര്‍വവും അകടകരവുമായ കൊതുകജന്യ രോഗം പടര്‍ന്ന് പിടിക്കുന്നുവെന്ന് മുന്നറിയിപ്പ്. മുറേ റിവര്‍ എന്‍സെഫലൈറ്റിസ് എന്നാണീ രോഗം അറിയപ്പെടുന്നത്. ഈ രോഗം പിടിക്കുന്നവരില്‍ 20 ശതമാനം പേരും അതായത് അഞ്ചിലൊന്ന് പേരും മരിക്കാനുളള സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ മുന്നറിയിപ്പേകുന്നത്.ക്യൂന്‍സ്ലാന്‍ഡ് മുതല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ വരെയുള്ള സ്‌റ്റേറ്റ് ഏജന്‍സികള്‍ ഇത്തരം കേസുകള്‍ വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ രോഗം ബാധിച്ചാല്‍ മരണസാധ്യതയേറെയാണെന്നും ഇല്ലെങ്കില്‍ പരാലിസിസ് , മസ്തിഷ്‌ക ആഘാതം തുടങ്ങിയ സ്ഥിരമായ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്. ഈ വര്‍ഷം മുറേ റിവര്‍ എന്‍സെഫലൈറ്റിസിന്റെ ആറ് കേസുകളാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2022ല്‍ ഇവിടെ തീരെ കേസുകളുണ്ടായിരുന്നില്ല. 2021ല്‍ എന്‍എസ്ഡബ്ല്യൂവില്‍ ഒരു കേസും 2020ലും 2019ലും തീരെ കേസുകളുമുണ്ായിരുന്നില്ല. ഈ വര്‍ഷം ക്യൂന്‍സ്ലാന്‍ഡ് ഹെല്‍ത്ത് ഇത്തരം രണ്ട് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

2019 വരെയുള്ള മുമ്പത്തെ നാല് വര്‍ഷങ്ങളില്‍ ഇവിടെ തീരെ ഇത്തരം കേസുകളുണ്ടായിരുന്നില്ല.സൗത്ത് ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം ഇത്തരം ഒരു കേസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പനി, തലവേദന, ശ്വാസതടസ്സം, ഛര്‍ദി, തുടങ്ങിവയ ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്.വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഈ രോഗം ബാധിച്ച് ഈ വര്‍ഷം രണ്ട് പേരാണ് മരിച്ചത്.ഫെബ്രുവരിയില്‍ വിക്ടോറിയയില്‍ ഇത്തരത്തിലുള്ള ആദ്യ കേസ് രേഖപ്പെടുത്തി.ഇത് വരെഈ രോഗത്തിന് ചികിത്സയൊന്നും കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ പ്രതിരോധമാണ് ഏറ്റവും വലിയ ആയുധമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

Other News in this category4malayalees Recommends