മകന്റെ വിവാഹം കഴിഞ്ഞു, നിര്‍ധന യുവതികളുടെ വിവാഹത്തിന് ആഭരണവും പുടവും കൈമാറി; കുറിപ്പുമായി ടിഎന്‍ പ്രതാപന്‍ എംപി

മകന്റെ വിവാഹം കഴിഞ്ഞു, നിര്‍ധന യുവതികളുടെ വിവാഹത്തിന് ആഭരണവും പുടവും കൈമാറി; കുറിപ്പുമായി ടിഎന്‍ പ്രതാപന്‍ എംപി
തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്റെ മകന്‍ ആഷിഖ് വിവാഹിതനായി. അപര്‍ണയാണ് വധു. എംപിയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പാണക്കാട് സാദിഖലി തങ്ങള്‍, ഇരിഞ്ഞാലക്കുട ബിഷപ്പ് ഡോ. പോളി കണ്ണൂക്കാടനും ഗുരുവായൂര്‍ ദേവസ്വം പ്രസിഡന്റ് ഡോ. വി കെ വിജയന്‍ എന്നിവര്‍ ചടങ്ങിനെത്തി. നിര്‍ധനരായ രണ്ട് യുവതികളുടെ വിവാഹത്തിന് പുടവയും ആഭരണങ്ങളും എംപി കൈമാറി.

ടി എന്‍ പ്രതാപന്‍ എംപിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ മകന്‍ ആഷിഖിന്റെ വിവാഹാസുദിനമായിരുന്നു. അപര്‍ണ്ണയാണ് ആഷിഖിന്റെ ജീവിത പങ്കാളി. ലളിതമായ ചടങ്ങുകളും പരിമിതമായ ക്ഷണങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒപ്പം നിര്‍ധനരായ രണ്ട് പെണ്മക്കളുടെ വിവാഹത്തിന് വേണ്ട പുടവയും ആഭരണങ്ങളും കൈമാറി. കെപിസിസി പ്രസിഡന്റും പാണക്കാട് സാദിഖലി തങ്ങളും ഇരിഞ്ഞാലക്കുട ബിഷപ്പ് ഡോ. പോളി കണ്ണൂക്കാടനും ഗുരുവായൂര്‍ ദേവസ്വം പ്രസിഡന്റ് ഡോ. വി കെ വിജയനും ചേര്‍ന്ന് ആ ചടങ്ങ് അനുഗ്രഹീതമാക്കി. വിവാഹത്തിന് വന്നവരോടും ആശംസകള്‍ നേര്‍ന്നവരോടും പ്രാര്‍ത്ഥനകള്‍ നല്‍കിയവരോടും ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കട്ടെ.

പുതിയ ജീവിതം ആരംഭിക്കുന്ന പ്രിയപ്പെട്ട മക്കളെ അനുഗ്രഹിക്കണമെന്ന അപേക്ഷയോടെ, സസ്‌നേഹം..

Other News in this category4malayalees Recommends