തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം നായകനാവുന്ന ഗൗതം മേനോന്‍ ചിത്രം 'ധ്രുവനച്ചത്തിരം'. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ നവംബര്‍ 24 ന് ചിത്രം തിയേറ്ററുകളില്‍ എത്താന്‍ പോവുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റ് കണ്ടതിന് ശേഷം പ്രശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ എന്‍. ലിംഗുസാമി.
'മുംബൈയില്‍ വെച്ച് ചിത്രത്തിന്റെ ഫൈനല്‍ കട്ട് കണ്ടു. ഗംഭീര അനുഭവമായിരുന്നു ചിത്രം തന്നത്. നായകനായ വിക്രം കൂള്‍ ആയിരുന്നെങ്കില്‍, വില്ലനായെത്തിയ വിനായകന്‍ സിനിമയുടെ എല്ലാം കവര്‍ന്നെടുത്തു. ഹാരിസ് ജയരാജിനൊപ്പം ചേര്‍ന്ന് ഗൗതം മേനോന്‍ ഒരു രത്‌നംകൂടി ഈ സിനിമയിലൂടെ തന്നു.' എന്നാണ് എക്‌സ് പോസ്റ്റിലൂടെ ലിംഗുസാമി കുറിച്ചത്. കൂടാതെ സിനിമയിലെ മറ്റ് അഭിനേതാക്കളെയും അദ്ദേഹം പ്രശംസിച്ചു.