തൃഷ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍, ചോദ്യം ചെയ്യലിന് നോട്ടീസ്
നടി തൃഷയുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്മേല്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍. ചെന്നൈ പ്രിന്‍സിപ്പല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ചുമത്തിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാന്‍ ദേശീയ വനിത കമ്മീഷന്‍, തമിഴ്‌നാട് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ രാവിലെ ചെന്നൈയില്‍ വാര്‍ത്താസമ്മേളനം നടത്തിയ മന്‍സൂര്‍, പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് വ്യക്തമാക്കിയിരുന്നു. സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ യഥാര്‍ത്ഥമല്ല. തൃഷയ്‌ക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും വിവാദത്തിലൂടെ കൂടുതല്‍ പ്രശസ്തനായെന്നും മന്‍സൂര്‍ അവകാശപ്പെട്ടു.