10 വര്‍ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്‍മാര്‍ യു.കെ.യില്‍നിന്ന് ദുബായിലേക്ക് കുടിയേറി ; അതിസമ്പന്നരുടെ പ്രിയ നഗരമായി ദുബായ് മാറുന്നു

10 വര്‍ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്‍മാര്‍ യു.കെ.യില്‍നിന്ന് ദുബായിലേക്ക് കുടിയേറി ; അതിസമ്പന്നരുടെ പ്രിയ നഗരമായി ദുബായ് മാറുന്നു
ഏറ്റവും മികച്ച ജീവിത നിലവാരവും അത്യാധുനിക സൗകര്യങ്ങളുമെല്ലാം ദുബായെ ആളുകളുടെ ഇഷ്ടട നഗരമാക്കി മാറ്റുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ കോടീശ്വരന്‍മാരെല്ലാം ദുബായില്‍ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം യുകെ യില്‍ നിന്ന് നിരവധി കോടീശ്വരന്‍മാരാണ് ദുബായിലേക്ക് ചേക്കേറിയിരിക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്‍മാര്‍ യു.കെ.യില്‍നിന്ന് ദുബായിലേക്ക് കുടിയേറിയതായാണ് റിപ്പോര്‍ട്ട്. 250ലേറെ കോടീശ്വരന്‍മാര്‍ ഈ വര്‍ഷം ദുബായിലേക്ക് താമസംമാറ്റുമെന്നും ആഗോള വെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കുടിയേറ്റം നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതോടെ അതിസമ്പന്നരെ ആകര്‍ഷിക്കുന്ന മൂന്നാമത്തെ മികച്ച ലക്ഷ്യസ്ഥാനമായി ദുബായ് മാറും.

വിദേശികളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങള്‍ ദുബായിലുണ്ടെന്നാണ് ന്ന് ന്യൂ വേള്‍ഡ് വെല്‍ത്ത് ഗവേഷണമേധാവി ആന്‍ഡ്രൂ അമോയില്‍സ് ചൂണ്ടിക്കാണിക്കുന്നു. ദുബായ് നല്‍കുന്ന സവിശേഷമായ സാമ്പത്തികസേവനങ്ങള്‍, ആരോഗ്യപരിരക്ഷ, എണ്ണയും പ്രകൃതിവാതകവും, റിയല്‍ എസ്റ്റേറ്റ്, ടെക്‌നോളജി, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നിവയാണ് വിദേശികളെ മാടി വിളിക്കുന്ന പ്രധാന കാര്യങ്ങള്‍.

ആഗോള ഹൈടെക് നഗരമായി ദുബായ് മാറിയെന്നതും ലോകത്തിലെ അതി സമ്പന്നരെ ആകൃഷ്ടരാക്കുന്ന കാര്യമാണ്.ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത നികുതിനിരക്കുകളാണ് യു.എ.ഇ.യിലുള്ളത്.ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യകേന്ദ്രങ്ങള്‍. കൂടാതെ കുറ്റകൃത്യങ്ങള്‍കുറവാണെന്നതും സുരക്ഷാ കാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. വിനോദസഞ്ചാരത്തിനും, അസ്വാദനത്തിനുമായി മനോഹരമായ ബീച്ചുകളും ദുബായിലുണ്ട്.

ഈ വര്‍ഷം ഇതുവരെ യു.കെ.യില്‍നിന്ന് ഏറ്റവുമധികംപേര്‍ പോയത് പാരീസിലേക്കാണ്. 300 പേര്‍. മൊണാക്കോ (250), ദുബായ് (250), ആംസ്റ്റര്‍ഡാം (200), സിഡ്‌നി (200) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ എത്തി നില്‍ക്കുന്നത്. 10 ലക്ഷം ഡോളറോ അതില്‍ക്കൂടുതലോ നിക്ഷേപിക്കാന്‍ കഴിവുള്ളവരെ ഉള്‍പ്പെടുത്തിയാണ് ന്യൂ വേള്‍ഡ് വെല്‍ത്ത് പഠനം നടത്തിയത്.




Other News in this category



4malayalees Recommends