ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ ഇഷ്ടപ്പെട്ടില്ല; യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ ഇഷ്ടപ്പെട്ടില്ല; യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ഭാര്യയുടെ സോഷ്യല്‍ മീഡിയ ഉപയോഗവും ഓണ്‍ലൈന്‍ സൗഹൃദവും ഇഷ്ടപ്പെടാത്ത ഭര്‍ത്താവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. കൊലപാതക ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ജയനഗറിലെ ഹരിനാരായണപൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. പരിമള്‍ എന്ന യുവാവാണ് ഭാര്യ അപര്‍ണ ബൈദ്യയെ (32) കൊലപ്പെടുത്തിയത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതദേഹം ആദ്യം കണ്ടത്. കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയായിരുന്നു.

സോഷ്യല്‍ മീഡിയയുടെ പേരില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. അമ്മയെ കൊന്ന് കഷണങ്ങളാക്കുമെന്ന് പിതാവ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപര്‍ണയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചു.

Other News in this category4malayalees Recommends