വിവാഹം കഴിഞ്ഞ് അധികമാകും മുമ്പേ മരുമകള്‍ അമ്മയായതില്‍ അതൃപ്തി ; 9 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പരാതി

വിവാഹം കഴിഞ്ഞ് അധികമാകും മുമ്പേ മരുമകള്‍ അമ്മയായതില്‍ അതൃപ്തി ; 9 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പരാതി
വിവാഹത്തിന് പിന്നാലെ മരുമകള്‍ അമ്മയായത് ഇഷ്ടമായില്ല. മകന്റെ കുഞ്ഞിനെ മുത്തശ്ശി കൊന്നതായി ആരോപണം. കര്‍ണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. പ്രസവ ശേഷം അഞ്ചാം മാസം ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയ മകന്റെ ഭാര്യയോടും ചെറുമകനോടും അകല്‍ച്ച കാണിച്ചിരുന്ന ഭര്‍തൃമാതാവ് 9 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.

നാഗരത്‌ന, ഗജേന്ദ്ര ദമ്പതികളുടെ മകനും 9 മാസം പ്രായമായ അദ്വികിന്റെ മരണത്തിലാണ് ഭര്‍തൃമാതാവിനെതിരെ പുത്രവധു പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഭര്‍തൃമാതാവ് സരോജത്തിനെതിരെയാണ് പരാതി. വിവാഹത്തിന് ശേഷം ഏറെ വൈകാതെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതിലും ഭര്‍തൃ മാതാവിന് അസംതൃപ്തിയുണ്ടായിരുന്നുവെന്നാണ് നാഗരത്‌ന ആരോപിക്കുന്നത്. ചെറിയ പ്രായത്തില്‍ അമ്മയായതിന് ഭര്‍തൃമാതാവ് നിരന്തരമായി കുറ്റപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ വിശദമാക്കുന്നു. എന്നാല്‍ കുറ്റപ്പെടുത്തലിന് മാത്രം അവസാനിച്ചില്ലെന്നും അദ്വികിന് ഭര്‍തൃമാതാവ് അടയ്ക്ക നല്‍കിയെന്നും ഇതാണ് കുഞ്ഞിന്റെ മരണകാരണം ആയതെന്നുമാണ് യുവതിയുടെ പരാതി.

നവംബര്‍ 22നാണ് അദ്വികിന്റെ സംസ്‌കാരം നടന്നത്. യുവതിയുടെ പരാതിക്ക് പിന്നാലെ അദ്വികിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ് പൊലീസ്. എന്നാല്‍ മകന്റെ ഭാര്യയുടെ ആരോപണം വ്യാജമാണെന്നാണ് സരോജം വിശദമാക്കുന്നത്. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പ്രതികരിക്കുന്നത്. ഭര്‍ത്താവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയാണ് മരുമകള്‍ പരാതി ഉന്നയിച്ചത്.

Other News in this category4malayalees Recommends