വഴക്കിനിടെ ഭര്‍ത്താവിന്റെ ചെവി ഭാര്യ കടിച്ചെടുത്തു. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരി ഏരിയയിലാണ് സംഭവം.
45 കാരനായ ഭര്‍ത്താവിന്റെ വലതു ചെവിയാണ് മുറിഞ്ഞത്. ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ സ്ത്രീക്കെതിരെ കേസെടുത്തു. നവംബര്‍ 20നായിരുന്നു സംഭവം.
രാവിലെ മാലിന്യം കൊണ്ടിടാന്‍ പുറത്തുപോകുമ്പോള്‍ വീട് വൃത്തിയാക്കണമെന്ന് ഭാര്യയോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. തിരിച്ചെത്തിയപ്പോള്‍ മുതല്‍ ഓരോന്ന് പറഞ്ഞ് ഭാര്യ വഴക്കാരംഭിച്ചു. മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. അതു ഞാന്‍ തടഞ്ഞു. ഇതോടെ വീട്ടില്‍ നിന്നു പുറത്തുപോകാനൊരുങ്ങവേ ചെവി കടിച്ച് പറിക്കുകയായിരുന്നു. ഇതു കണ്ട മകന്‍ ആശുപത്രിയിലെത്തിച്ചത്, ഭര്‍ത്താവ് പറയുന്നു.
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.