എല്‍ടിടിഇ തലവന്‍ വേലുപിള്ള പ്രഭാകരന്റെ മകള്‍ ദ്വാരകയുടെ പ്രസംഗം ഇന്ന് ലണ്ടനിലും സ്‌കോട്‌ലന്റിലു സംപ്രേഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി

എല്‍ടിടിഇ തലവന്‍ വേലുപിള്ള പ്രഭാകരന്റെ മകള്‍ ദ്വാരകയുടെ പ്രസംഗം ഇന്ന്  ലണ്ടനിലും സ്‌കോട്‌ലന്റിലു സംപ്രേഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി
ശ്രീലങ്കയില്‍ കൊല്ലപ്പെട്ട എല്‍ടിടിഇ തലവന്‍ വേലുപിള്ള പ്രഭാകരന്റെ മകള്‍ ദ്വാരകയുടെ പ്രസംഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി. ലണ്ടനിലും സ്‌കോട്‌ലന്റിലും വീഡിയോ സംപ്രേഷണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റര്‍ തമിഴ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി പുറത്തുവിട്ടു. വീരന്മാരുടെ ദിനം ആയി നവംബര്‍ 27 തമിഴ് പുലികള്‍ ആചരിച്ചിരുന്നു. ഈ ദിവസം വേലുപിള്ള പ്രഭാകരന്‍ അനുയായികളെ അഭിസംബോധന ചെയ്യുന്നത് പതിവുകാര്യമായിരുന്നു.

എന്നാല്‍ ഇന്ന് വേലുപിള്ള പ്രഭാകരന്റെ മകളുടേതെന്ന അവകാശവാദത്തോടെ പുറത്തുവിടാന്‍ പോകുന്ന ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിര്‍മ്മിത ബുദ്ധി (എഐ) സഹായത്തോടെ നിര്‍മ്മിച്ച വീഡിയോ ആയിരിക്കും പുറത്തുവിടുന്നതെന്നാണ് സംശയം. ഇക്കാര്യം അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. 2009ല്‍ വേലുപിള്ള പ്രഭാകരനൊപ്പം മകള്‍ ദ്വാരകയെയും ലങ്കന്‍ സൈന്യം കൊലപെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രഭാകരന്‍ പിടിയിലാകും മുന്‍പ് ദ്വാരക യൂറോപ്പിലേക്ക് കടന്നിരുന്നുവെന്ന വാദവും അന്ന് മുതലേ സജീവമാണ്. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി ലങ്കന്‍ പ്രതിരോധ വക്താവ് പ്രതികരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends