ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി സൗദി അറേബ്യയുടെ കപ്പല്‍ വീണ്ടും
ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി സൗദി അറേബ്യയുടെ രണ്ടാമത്തെ കപ്പല്‍ പുറപ്പെട്ടതായി റിപ്പോര്‍ട്ട്.
ജിദ്ദ തുറമുഖത്ത് നിന്ന് ഈജിപ്തിലെ പോര്‍ട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലില്‍ 58 കണ്ടെയ്‌നറുകളായി 890 ടണ്‍ വസ്തുക്കളാണുള്ളതെന്നാണ് വിവരം. ഇതില്‍ 21 കണ്ടെയ്‌നറുകള്‍ മെഡിക്കല്‍ സാമഗ്രികളാണ്. അതില്‍ 303 ടണ്‍ ലായനികളും മരുന്നുകളുമാണ്. കൂടാതെ 587 ടണ്‍ പാല്‍ ഒപ്പം വിവിധ ഭക്ഷ്യവസ്തുക്കള്‍ വഹിക്കുന്ന 37 കണ്ടെയ്‌നറുകളുമുണ്ട്.
ഭക്ഷണവും വൈദ്യസഹായവും അടങ്ങിയ 11 ട്രക്കുകള്‍ റഫ അതിര്‍ത്തി കടന്ന് ഗാസയിലേക്ക് പുറപ്പെട്ടതായി കിങ് സല്‍മാന്‍ കേന്ദ്രം വക്താവ് സമിര്‍ അല്‍ജതീലി അറിയിച്ചിട്ടുണ്ട്.