ഇനി വില്ലന്‍ വേഷത്തിലേക്കില്ല ; വിജയ് സേതുപതി

ഇനി വില്ലന്‍ വേഷത്തിലേക്കില്ല ; വിജയ് സേതുപതി
സ്‌റ്റൈലിഷ് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് വിജയ് സേതുപതി. വിക്രം വേദയിലെ നെഗറ്റീവ് ഷേയ്ടുള്ള കഥാപാത്രത്തിന് മികച്ച പ്രശംസകളായിരുന്നു വിജയ് സേതുപതിക്ക് ലഭിച്ചത്. അതിന് ശേഷം ലോകേഷ് കനകരാജ് വിജയ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ 'മാസ്റ്ററി'ലും താരം വില്ലനായിരുന്നു. അതിന് ശേഷം വന്ന ലോകേഷ് ചിത്രം 'വിക്ര'ത്തിലും വിജയ് സേതുപതിയുടെ സന്തനം എന്ന പ്രതിനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൂടാതെ അറ്റ്‌ലീ ഷാരൂഖ് ഖാന്‍ കൂട്ടുക്കെട്ടിലിറങ്ങിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ 'ജവാന്‍' എന്ന ചിത്രത്തിലും വിജയ് സേതുപതി വില്ലനായിരുന്നു.

ഇപ്പോഴിതാ ഇനി മുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് താത്കാലികമായി നിര്‍ത്തുകയാണ് എന്ന് തീരുമാനിച്ചിരിക്കുകയാണ് വിജയ് സേതുപതി. വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും ഇനി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ താനില്ലെന്നും ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ താരം പറഞ്ഞു. വിക്രത്തില്‍ സന്തനം മരിക്കുന്നതായി ആണ് കാണിക്കുന്നത്, അങ്ങനെയാണെങ്കില്‍ 'വിക്രം' രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ സന്തനം ഉണ്ടാവുമോ എന്നതാണ് വിജയ് സേതുപതിയുടെ തുറന്നുപറച്ചിലിന് ശേഷം ആരാധകര്‍ ഉറ്റുനോക്കുന്ന പ്രധാന കാര്യം.

'വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ പരിമിതി തോന്നാറുണ്ട്, വലിയ മാനസിക സംഘര്‍ഷം അതുണ്ടാക്കുന്നു, ഈ മാനസിക ബുദ്ധിമുട്ട് അഭിമുഖീകരിക്കേണ്ടതില്ല എന്ന തോന്നല്‍ ഉണ്ടായി. ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു.

എന്നാല്‍, ഞാന്‍ ഇനി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. അത്തരം കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ ആവില്ല. കുറച്ച് കാലത്തേക്ക് എങ്കിലും വില്ലന്‍ റോളുകളില്‍ നിന്ന് വിട്ടുനില്‍ക്കും.' എന്നാണ് ഐഎഫ്എഫ്‌ഐ യില്‍ നടന്ന അഭിമുഖത്തില്‍ താരം പറഞ്ഞത്.

Other News in this category



4malayalees Recommends