ചുംബന സീനുകളുടെ ദൈര്‍ഘ്യം കുറയ്ക്കണം; 'അനിമല്‍' അണിയറക്കാരോട് സെന്‍സര്‍ ബോര്‍ഡ്

ചുംബന സീനുകളുടെ ദൈര്‍ഘ്യം കുറയ്ക്കണം; 'അനിമല്‍' അണിയറക്കാരോട് സെന്‍സര്‍ ബോര്‍ഡ്
ദൈര്‍ഘ്യത്തിന്റെ പേരില്‍ രണ്‍ബിര്‍ കപൂറിന്റെ 'അനിമല്‍' ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഡിസംബര്‍ ഒന്നിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 3 മണിക്കൂറും 21 മിനിറ്റുമാണ്. എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. അഞ്ച് പ്രധാന മാറ്റങ്ങളാണ് ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

അതിലൊന്ന് ചിത്രത്തിലെ രണ്‍ബിര്‍രശ്മിക എന്നിവര്‍ അഭിനയിച്ച അത്യാവശ്യം ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കുക എന്നതാണ്. ഓണ്‍ലൈനില്‍ ചോര്‍ന്ന സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ പ്രകാരം 'ടിസിആര്‍ 02:28:37ലെ ക്ലോസപ്പ് ഷോട്ടുകള്‍ ഒഴിവാക്കണം വിജയിന്റെയും സോയയുടെയും ഇന്റിമേറ്റ് ദൃശ്യങ്ങള്‍ മാറ്റണം' എന്നാണ് പറയുന്നത്.

വിജയ്, സോയ എന്നാണ് രണ്‍ബിറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങളുടെ പേര്. ഇരുവരുടെയും ചുംബന രംഗങ്ങള്‍ നേരത്തെ ഹുവാ മെയ്ന്‍ എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ ചര്‍ച്ചയായിരുന്നു. അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രമാണ് അനിമല്‍.

Other News in this category4malayalees Recommends