പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു

പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു
പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഉത്തരപ്രദേശിലെ ബദൗണ്‍ ജില്ലയിലാണ് ദാരുണമായ സംഭവം. പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് 24 വയസുകാരനായ കമലേഷിനെയാണ് ഒരു സംഘം ചേര്‍ന്ന് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മര്‍ദനമേറ്റ് അവശനിലയിലായ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ടാപ്പില്‍ നിന്ന് കമലേഷ് വെള്ളം കുടിച്ചതറിഞ്ഞെത്തിയ പ്രതികള്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രധാനപ്രതി സൂരജ് റാത്തോഡും കൂട്ടാളികളും അറസ്റ്റിലായി. കമലേഷിന്റെ പിതാവ് ജഗദീഷിന്റെ പരാതിയില്‍ പൊലീസ് സൂരജ് റാത്തോഡ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Other News in this category4malayalees Recommends