കാനഡയില്‍ അത്യാവശ്യ മരുന്നുകള്‍ക്ക് പോലും കടുത്ത ക്ഷാമം തുടരുന്നു; കോവിഡ് കാലത്ത് കുറഞ്ഞ മരുന്ന് ക്ഷാമം നിലവില്‍ വീണ്ടും വര്‍ധിച്ചു; ആന്റിബയോട്ടിക്കുകളും കാര്‍ഡിയോ വാസ്‌കുലര്‍ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലും കിട്ടാനില്ലെന്ന് ഹെല്‍ത്ത് കാനഡ

കാനഡയില്‍ അത്യാവശ്യ മരുന്നുകള്‍ക്ക് പോലും കടുത്ത ക്ഷാമം തുടരുന്നു; കോവിഡ് കാലത്ത് കുറഞ്ഞ മരുന്ന് ക്ഷാമം നിലവില്‍ വീണ്ടും വര്‍ധിച്ചു; ആന്റിബയോട്ടിക്കുകളും കാര്‍ഡിയോ വാസ്‌കുലര്‍ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലും കിട്ടാനില്ലെന്ന് ഹെല്‍ത്ത് കാനഡ

കാനഡയില്‍ അത്യാവശ്യ മരുന്നുകള്‍ക്ക് പോലും കടുത്ത ക്ഷാമം നേരിടുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്ന് വെളിപ്പെടുത്തി ഹെല്‍ത്ത് കാനഡ രംഗത്തെത്തി. കോവിഡ് രൂക്ഷമായ സമയത്ത് മരുന്നുകളുടെ ക്ഷാമം കുറവായിരുന്നുവെന്നും എന്നാല്‍ ക്ഷാമം ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നുവെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2023ലും രാജ്യത്ത് കടുത്ത മരുന്ന് ക്ഷാമമുണ്ടെന്നാണ് ഹെല്‍ത്ത് കാനഡ സ്ഥിരീകരിച്ചിരിക്കുന്നത്. 2020, 2021 എന്നീ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദൗര്‍ഭല്യം നേരിടുന്ന മരുന്നുകളുടെ എണ്ണവും അവ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയവും വര്‍ധിച്ചിരിക്കുകയാണ്.


സിടിവി ന്യൂസ് കാനഡക്ക് ഹെല്‍ത്ത് കാനഡ നല്‍കിയ ഡാറ്റയിലാണിക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ രാജ്യത്ത് വിവിധ മരുന്നുകളുടെ ക്ഷാമം നേരിടുന്നത് ഒരു പ്രവണതയായി മാറിയിരിക്കുന്നുവെന്നാണ് ഒന്റാറിയോ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റും ഫാര്‍മസിസ്റ്റുമായ ജെന്‍ ബെല്‍ചറിനെ പോലുള്ളവര്‍ എടുത്ത് കാട്ടുന്നത്. കഴിഞ്ഞ അഞ്ച് മുതല്‍ പത്ത് വരെ വര്‍ഷങ്ങള്‍ക്കുള്ളിലാണീ സ്ഥിതി രൂക്ഷമായിരിക്കുന്നതെന്നും കുട്ടികള്‍ക്ക് വേദനക്കും പനിക്കുമുള്ള മരുന്നുകളും ജലദോഷം , ഫ്‌ലൂ, ആന്റിബയോട്ടിക്‌സ് തുടങ്ങിയ അനിവാര്യ മരുന്നുകള്‍ക്ക് കടുത്ത ദൗര്‍ലഭ്യമാണുണ്ടായിരിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തുന്നു.

കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങള്‍ക്കുള്ള നിര്‍ണായക മരുന്നായ നൈട്രൊഗ്ലൈസെറിന്‍ സ്േ്രപ പോലുള്ളവക്ക് കടുത്ത ക്ഷാമം നേരിടുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. 2023ല്‍ ഇത് വരെയായി 2452 ഷോര്‍ട്ടേജ് റിപ്പോര്‍ട്ടുകളാണ് ഹെല്‍ത്ത് കാനഡക്ക് ലഭിച്ചിരിക്കുന്നത്. ഇവയില്‍ 1673 യൂണീക് മാര്‍ക്കറ്റഡ് പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളും ഉള്‍പ്പെടുന്നു. ഒരു മരുന്നിന്റെ ആവശ്യത്തിനനുസരിച്ച് സപ്ലൈ ഇല്ലാതെ വരുമ്പോഴാണ് അതിന് ദൗര്‍ലഭ്യമുള്ളതായി പരിഗണിക്കുന്നത്. 2017 മാര്‍ച്ചില്‍ മാന്‍ഡേറ്ററി റിപ്പോര്‍ട്ടിംഗ് ലെജിസ്ലേഷന്‍ ആരംഭിച്ചതിന് ശേഷം ശരാശരി 2556 മാര്‍ക്കറ്റഡ് പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളുടെ ക്ഷാമമാണ് ശരാശരി ഓരോ വര്‍ഷവുമുണ്ടാകുന്നത്. അതായത് 2017 മുതല്‍ ശരാശരി 1840 യുണീക് ഡ്രഗ്‌സിന്റെ ക്ഷാമമാണ് രാജ്യത്ത് അനുഭവപ്പെട്ട് വരുന്നതെന്നും ഹെല്‍ത്ത് കാനഡ വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends