6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; 3 ദിവസങ്ങള്‍ക്ക് മുമ്പും കാര്‍ പ്രദേശത്തെത്തി, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; 3 ദിവസങ്ങള്‍ക്ക് മുമ്പും കാര്‍ പ്രദേശത്തെത്തി, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്
കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചതായി പൊലീസ് വ്യക്തമാക്കി. 24ാം തീയതിയിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. 27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്.

തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുന്‍പ് സമാനപാതയിലൂടെ പ്രതികള്‍ യാത്ര ചെയ്തിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. കൊല്ലം പള്ളിക്കല്‍ മൂതലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31നാണ് വെള്ള സ്വിഫ്റ്റ് കാര്‍ ഇതുവഴി കടന്നു പോകുന്നത്. പാരിപ്പള്ളിയില്‍ നിന്നും ചടയമംഗലം ഭാഗത്തേക്കാണ് യാത്ര. അതേ സമയം കേസില്‍ സ്വിഫ്റ്റ് ഡിസയര്‍ കാറുകളുടെ വിശദാംശം തേടുകയാണ് പൊലീസ്. മോട്ടോര്‍ വാഹന വകുപ്പിനോടും കമ്പനിയോടുമാണ് കാറുകളെക്കുറിച്ചുള്ള വിവരം തേടിയത്. 2014 ശേഷം രജിസ്റ്റര്‍ ചെയ്ത കാറുകളുടെ വിശദാംശമാണ് തേടുന്നത്.

Other News in this category



4malayalees Recommends