ഉത്തരവാദിത്വത്തോടെ വിനിയോഗിക്കണം..; വോട്ട് രേഖപ്പെടുത്തി സൂപ്പര്‍ താരങ്ങള്‍

ഉത്തരവാദിത്വത്തോടെ വിനിയോഗിക്കണം..; വോട്ട് രേഖപ്പെടുത്തി സൂപ്പര്‍ താരങ്ങള്‍
തെലങ്കാന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി സൂപ്പര്‍ താരങ്ങളും. 119 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. അല്ലു അര്‍ജുന്‍, ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, എസ്.എസ് രാജമൗലി, എം.എം കീരവാണി തുടങ്ങി തെലുങ്ക് സിനിമയിലെ പ്രമുഖര്‍ വോട്ട് ചെയ്യാനെത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഭാര്യ ലക്ഷ്മി പ്രണതി, അമ്മ ശാലിനി നന്ദമുരി എന്നിവര്‍ക്കൊപ്പമാണ് ജൂനിയര്‍ എന്‍ടിആര്‍ വോട്ട് ചെയ്യാനെത്തിയത്. 'വോട്ട് ചെയ്യാനുള്ള അവസരം എല്ലാവരും വിനിയോഗിക്കണം.. ഇതൊരു അവധി ദിനമല്ല' എന്നാണ് സംഗീതസംവിധായകന്‍ എം.എം കീരവാണി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഭാര്യക്കൊപ്പം വോട്ട് ചെയ്തതിന് ശേഷമുള്ള ചിത്രം പങ്കുവച്ച് 'ഞങ്ങള്‍ ചെയ്തു, നിങ്ങളോ? ഒരു വോട്ടര്‍ ആയതില്‍ അഭിമാനിക്കൂ' എന്നാണ് സംവിധായകന്‍ എസ്.എസ് രാജമൗലി എക്‌സില്‍ പങ്കുവച്ച പോസ്റ്റ്. നടന്‍ അല്ലു അര്‍ജുനും രാവിലെ തന്നെ ജൂബിലി ഹില്‍സിലെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു.

Other News in this category4malayalees Recommends