മലയാള സിനിമകളില്‍ മുത്തശ്ശി വേഷങ്ങളില്‍ തിളങ്ങി നിന്ന സുബ്ബലക്ഷ്മി ഇന്നലെ രാത്രിയാണ് അന്തരിച്ചത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സുബ്ബലക്ഷ്മിയുടെ കൂടെയുള്ള ആവാസന്ന നിമിഷം പങ്കുവെച്ചിരിക്കുകയാണ് പേരക്കുട്ടിയും നടി താര കല്ല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ്.
'എനിക്ക് മുത്തശ്ശിയെ നഷ്ടമായി. 30 വര്‍ഷമായി എന്റെ കരുത്തും സ്‌നേഹവും. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ ബേബി,' എന്നാണ് സൗഭാഗ്യ ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഇന്നലെ രാത്രി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2002ല്‍ രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സംസ്‌കാരം ഇന്നു നടക്കും. പരേതനായ കല്യാണരാമന്‍ ആണ് ഭര്‍ത്താവ്. നര്‍ത്തകിയും അഭിനേത്രിയുമായ താരാകല്യാണ്‍, ഡോ.ചിത്ര, കൃഷ്ണമൂര്‍ത്തി എന്നിവര്‍ മക്കളാണ്.