ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അമ്മയും അച്ഛനും തൂങ്ങിമരിച്ചു

ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അമ്മയും അച്ഛനും തൂങ്ങിമരിച്ചു
ആലപ്പുഴ തലവടിയില്‍ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അമ്മയും അച്ഛനും തൂങ്ങിമരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു, സൗമ്യ ദമ്പതികളാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

മൂന്ന് വയസുള്ള മക്കളായ ആദി, അതുല്‍ എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷമായിരുന്നു ആത്മഹത്യ. ആദിയും അതുലും ഇരട്ടക്കുട്ടികളാണ്.

കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം കടബാധ്യത എന്നാണ് സംശയം. രാവിലെ ആറു മണിയോടെയാണ് മരണവാര്‍ത്ത പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് എന്നാണ് സംശയം. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.



Other News in this category



4malayalees Recommends