കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ; രണ്ടു തവണ വീട്ടിലേക്ക് വിളിച്ചതും ഇവര്‍ ;ശബ്ദം തിരിച്ചറിഞ്ഞു

കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ; രണ്ടു തവണ വീട്ടിലേക്ക് വിളിച്ചതും ഇവര്‍ ;ശബ്ദം തിരിച്ചറിഞ്ഞു
ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തിരിച്ചറിഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം മാതാവിന്റെ ഫോണിലേക്ക് 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു അനിതാ കുമാരി ഫോണ്‍ ചെയ്തത്.

രണ്ടു തവണയായി ആണ് ഇവര്‍ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. ആദ്യത്തെ തവണ വിളിച്ചപ്പോള്‍ അഞ്ചു ലക്ഷം രൂപയും രണ്ടാമത്തെ തവണ മോചനദ്രവ്യം പത്തു ലക്ഷമായും ഉയര്‍ത്തിയുമായിരുന്നു അനിതയുടെ ഫോണ്‍കോള്‍. കേസില്‍ പത്മകുമാറും ഭാര്യ അനിതകുമാരി, മകള്‍ അനുപമ കുടുംബവും പൊലീസ് കസ്റ്റഡിയിലാണ്. കാറും ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

ആറുവയസുകാരിയെ താനും കുടുംബവും തട്ടിക്കൊണ്ടുപോകാന്‍ കാരണം തന്റെ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പ്രതി പത്മകുമാറിന്റെ മൊഴി. തന്റെ വസ്തുവിറ്റാല്‍ ആറ് കോടി കിട്ടുമെങ്കിലും വസ്തുവില്‍ക്കാന്‍ സാധിക്കാതെ വന്നതിനാലാണ് പത്ത് ലക്ഷത്തിന് വേണ്ടി ഈ കൃത്യം ചെയ്തതെന്നാണ് പത്മകുമാര്‍ പറയുന്നത്. ഫാം ഹൗസ് പണയപ്പെടുത്തിയാണ് ഇയാള്‍ വായ്പയെടുത്തിരുന്നത്. തട്ടിക്കൊണ്ടുപോയ ദിവസം കുട്ടിയെ പാര്‍പ്പിച്ചിരുന്നതും ഇതേ ഫാം ഹൗസിലാണ്.

Other News in this category



4malayalees Recommends