നായയുടെ ക്രൂരമായ ആക്രമണം ; യുവതിയ്ക്ക് കൈകാലുകള്‍ നഷ്ടമായി ;രക്ഷിക്കാന്‍ പൊലീസ് വളര്‍ത്തുനായകളെ വെടിവച്ചു കൊലപ്പെടുത്തി

നായയുടെ ക്രൂരമായ ആക്രമണം ; യുവതിയ്ക്ക് കൈകാലുകള്‍ നഷ്ടമായി ;രക്ഷിക്കാന്‍ പൊലീസ് വളര്‍ത്തുനായകളെ വെടിവച്ചു കൊലപ്പെടുത്തി
അമേരിക്കയിലെ ലോവയില്‍ യുവതിയെ അയല്‍വാസിയുടെ നായ കടിച്ചുകീറി. ബ്രിട്‌നി സ്‌കോലാന്‍ഡ് എന്ന വനിതയാണ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലായത്. നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസാണ് നായകളെ വെടിവച്ചുകൊന്ന് യുവതിയെ രക്ഷിച്ചത്. വീട്ടില്‍ നിന്ന് നടക്കാനിറങ്ങിയപ്പോള്‍ യുവതി ചെന്നുചാടിയത് പിറ്റ്ബുളുകളുടെ മുന്നിലായിരുന്നു. കണ്ടപാടെ നായകള്‍ യുവതിക്കുനേരെ പാഞ്ഞു. പിന്നീട് ക്രൂരമായ ആക്രമണമാണ് നടന്നത്.മുഖത്തും കൈകാലുകളിലുമായി ഗുരുതര പരിക്കേറ്റ യുവതിയുടെ കൈകാലുകള്‍ നഷ്ടമാകുന്ന സ്ഥിതിയിലാണ്. അമ്മയുടെ വീട്ടിലെ ക്രിസ്തുമസ് ട്രീ അലങ്കരിക്കാനായി എത്തിയതായിരുന്നു യുവതി. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്‍

ബ്രിട്‌നിക്ക് അവരുടെ ഇരുകാല്‍പാദങ്ങളും കൈകളുടെ ഭാഗങ്ങളുംനായയുടെ ആക്രമണത്തില്‍ നഷ്ടമായി. തലയും മുഖവും പൂര്‍വ്വസ്ഥിതിയിലേക്ക് എത്താന്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്.പ്രാദേശിക ആശുപത്രിയിലെത്തിച്ച യുവതിയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സാ സൌകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Other News in this category4malayalees Recommends