കുഞ്ഞ് സാമ്പത്തിക ബാധ്യത ആകുമെന്ന് കരുതി, നിരന്തരം മുറിവുണ്ടാക്കി, ന്യുമോണിയ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു ; ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മ അശ്വതി കുറ്റം സമ്മതിച്ചു
ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മ അശ്വതി കുറ്റം സമ്മതിച്ചു. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും കുഞ്ഞ് സാമ്പത്തിക ബാധ്യത ആകുമെന്ന് കരുതിയെന്നും അമ്മ മൊഴി നല്‍കി. ഇരുവരുടെയും കുഞ്ഞ് ആണെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്. കുഞ്ഞിന്റെ ശരീരത്തില്‍ നിരന്തരം മുറിവുണ്ടാക്കി. ന്യുമോണിയ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. കുഞ്ഞിനെ കൊല്ലുമെന്ന് രണ്ടുദിവസം മുന്‍പ് ഷാനിഫ് പറഞ്ഞുവെന്നും അശ്വതി പറഞ്ഞു.
കാല്‍മുട്ട്‌കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു കൊന്നതായി അമ്മയുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ഷാനിഫ് പൊലീസിന് മൊഴി നല്‍കിയിരുന്നു. മരണം ഉറപ്പിക്കാന്‍ കുട്ടിയെ കടിച്ചെന്നും ഷാനിഫ് വ്യക്തമാക്കി. ഷാനിഫിന്റെ ഉമിനീര്‍ ശാസ്ത്രീയ പരിശോധന നടത്തും.
തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. കറുകപ്പള്ളിയിലെ ലോഡ്ജില്‍ നിന്ന് തിങ്കളാഴ്ചയാണ് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.