പരിശോധനക്കിടെ തൊഴിലാളി ഓടിയാല്‍ സ്ഥാപനത്തിന് പിഴയീടാക്കും
സൗദിയില്‍ സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കിടെ തൊഴിലാളി മുങ്ങിയാല്‍ ഇനി മുതല്‍ സ്ഥാപനത്തിന് പിഴ ചുമത്തും. ബലദിയ്യ ഉദ്യോഗസ്ഥര്‍ വരുന്നത് കണ്ട് ഓടിരക്ഷപ്പെട്ടാല്‍ 200 മുതല്‍ 1,000 റിയാല്‍ വരെയാണ് പിഴ. മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം അംഗീകരിച്ച പരിഷ്‌കരിച്ച പിഴകള്‍ മക്ക നഗരസഭ കഴിഞ്ഞ ദിവസം മുതല്‍ നടപ്പാക്കിത്തുടങ്ങി.
ഉദ്യോഗസ്ഥരെത്തുമ്പോള്‍ തൊഴിലാളികള്‍ കട തുറന്നിട്ടോ അല്ലാതെയോ മാറിനിന്നാല്‍ സ്ഥാപനത്തിന്റെ പേരില്‍ പിഴ ചുമത്തുമെന്ന് വ്യക്തികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളില്‍ വ്യക്തമാക്കുന്നു.