ബിജെപിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുന്നത് ഗോമൂത്ര സംസ്ഥാനങ്ങളില്‍ മാത്രം; ദക്ഷിണേന്ത്യയില്‍ കാലുകുത്താന്‍ സാധിക്കില്ല'; പാര്‍ലമെന്റ് പരാമര്‍ശം വിവാദത്തില്‍

ബിജെപിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുന്നത് ഗോമൂത്ര സംസ്ഥാനങ്ങളില്‍ മാത്രം; ദക്ഷിണേന്ത്യയില്‍ കാലുകുത്താന്‍ സാധിക്കില്ല'; പാര്‍ലമെന്റ് പരാമര്‍ശം വിവാദത്തില്‍
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയെ പരിഹസിച്ച് ഡിഎംകെ എംപി. ഹിന്ദി ഹൃദയഭൂമിയില്‍ മാത്രമാണ് ബിജെപിയുടെ വിജയമെന്നും ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് ഞങ്ങള്‍ ഇവയെ പൊതുവെ വിളിക്കാറുള്ളതെന്നും ഡിഎംകെ എംപി ഡി എന്‍ വി സെന്തില്‍കുമാര്‍ പറഞ്ഞു. ലോകസഭയിലെ ബില്ലുകള്‍ അവതരിപ്പിക്കുന്നതിനിടയിലായിരുന്നു എംപിയുടെ പരാമര്‍ശം. ഭരണപക്ഷ എംപിമാര്‍ അടക്കം ഇതിനെതിരെ രംഗത്ത് വന്നതോടെ പരാമര്‍ശം വിവാദത്തിലായി.

ഗോമൂത്ര സംസ്ഥാനങ്ങള്‍ എന്ന് നമ്മള്‍ പൊതുവെ വിളിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് ബി.ജെ.പിയുടെ വിജയമെന്ന് രാജ്യത്തെ ജനങ്ങള്‍ ചിന്തിക്കണം. ബി.ജെ.പിക്ക് ദക്ഷിണേന്ത്യയിലേക്ക് വരാന്‍ കഴിയില്ല. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ എല്ലാ ഫലങ്ങളും നിങ്ങള്‍ കാണുന്നു.

ഞങ്ങള്‍ അവിടെ വളരെ ശക്തരാണ്. ഈ സംസ്ഥാനങ്ങളെയെല്ലാം കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റാനുള്ള ഒരു ഓപ്ഷന്‍ നിങ്ങള്‍ക്കുണ്ടായാല്‍ ഞങ്ങള്‍ ആശ്ചര്യപ്പെടില്ല. അതിലൂടെ നിങ്ങള്‍ക്ക് പരോക്ഷമായി അധികാരത്തില്‍ വരാനാകും. കാരണം നിങ്ങള്‍ക്ക് ഒരിക്കലും അവിടെ കാലുകുത്താനും എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാനും കഴിയില്ലന്നുമാണ് സെന്തില്‍കുമാര്‍ പറഞ്ഞത്.

Other News in this category



4malayalees Recommends