ഓസ്‌ട്രേലിയയില്‍ പ്രോപ്പര്‍ട്ടി വില ഏറ്റവും കൂടുതല്‍ 5.774 മില്യണ്‍ ഡോളറുള്ള ലോംഗ് വില്ലെ; രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഡോവര്‍ ഹെറ്റ്‌സും ക്ലോണ്‍ടാര്‍ഫും; വീട് വില വര്‍ധനവില്‍ മുന്നില്‍ ആര്‍മഡയും എലിസബത്ത് നോര്‍ത്തും റിവര്‍ വ്യൂവും

ഓസ്‌ട്രേലിയയില്‍ പ്രോപ്പര്‍ട്ടി വില ഏറ്റവും കൂടുതല്‍ 5.774 മില്യണ്‍ ഡോളറുള്ള ലോംഗ് വില്ലെ; രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഡോവര്‍ ഹെറ്റ്‌സും ക്ലോണ്‍ടാര്‍ഫും; വീട് വില വര്‍ധനവില്‍ മുന്നില്‍ ആര്‍മഡയും എലിസബത്ത് നോര്‍ത്തും  റിവര്‍ വ്യൂവും
ഓസ്‌ട്രേലിയയില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ഏറ്റവും ചെലവേറിയ മൂന്ന് സബര്‍ബുകളുടെ പേരുകള്‍ പുറത്ത് വിട്ട് പ്രോപ്പര്‍ട്ടി അനലിസ്റ്റ് ഫേമായ പ്രോപ് ട്രാക്ക് രംഗത്തെത്തി. ഇക്കൂട്ടത്തില്‍ പെടുന്ന ഒരു സബര്‍ബായ ദി ലോവര്‍ നോര്‍ത്ത് ഷോര്‍ സബര്‍ബ് ഓഫ് ലോംഗ് വില്ലെയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. അതായത് മീഡിയന്‍ ഹോം വാല്യൂവില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള സബര്‍ബാണിത്. ഇവിടെ ഇത്തരമൊരു വീടിന്റെ വില 5.774 മില്യണ്‍ ഡോളറാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുളള ഈസ്‌റ്റേണ്‍ സബര്‍ബായ ഡോവര്‍ ഹെറ്റ്‌സില്‍ വീടിന് വില 5.553 മില്യണ്‍ ഡോളറാണ്.

മൂന്നാം സ്ഥാനത്തുള്ള സിഡ്‌നി നോര്‍ത്തിലെ ക്ലോണ്‍ടാര്‍ഫിലാകട്ടെ വീട് വില 5.523 ഡോളറാണ്.രാജ്യത്ത് വീട് വിലകളുടെ വളര്‍ച്ചയുടെ കാര്യത്തില്‍ മുന്നിലുള്ള മൂന്ന് സബര്‍ബുകളുടെ പേര് വിവരങ്ങളും പ്രോപ്പ് ട്രാക്ക് റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെയുണ്ടായ വീട് വിലവര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് ഇവ ടോപ് ത്രീ സ്ഥാനങ്ങളിലെത്തിയിരിക്കുന്നത്. സൗത്ത് ഈസ്‌റ്റേണ്‍ പെര്‍ത്ത് ഫ്രിന്‍ജ് സബര്‍ബ് ഓഫ് ആര്‍മഡെയിലാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുളളത്. ഇവിടെ ഒരു വര്‍ഷത്തിനിടെ വീടുകളുടെ വിലയില്‍ 34 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

12 മാസങ്ങള്‍ക്കിടെ വീട് വിലയില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ സൗത്ത് ഓസ്‌ട്രേലിയയിലെ എലിസബത്ത് നോര്‍ത്താണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 24 ശതമാനം വീട് വില വര്‍ധനവ് രേഖപ്പെടുത്തിയ ക്യൂന്‍സ്ലാന്‍ഡിലെ റിവര്‍ വ്യൂ സബര്‍ബാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്.പ്രോപ്പ് ട്രാക്കിന്റെ ഓട്ടോമേറ്റഡ് വാല്വേഷന്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ ഡാറ്റകള്‍ പുറത്ത് വിട്ടിരിക്കുന്നത്. വീടുകളുടെയും യൂണിറ്റുകളുടെയും വിലകളെ അടിസ്ഥാനമാക്കിയാണീ മോഡല്‍ തയ്യാറാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലാകമാനം വീടുകളുടെ വിലകള്‍ കുതിച്ചുയര്‍ന്ന് വീട് വാങ്ങല്‍ പ്രയാസമായിക്കൊണ്ടിരിക്കുന്ന വേളയിലാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്.

Other News in this category4malayalees Recommends