തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടാന്‍ നരേന്ദ്രമോദിയും അമിത് ഷായും കേരളത്തിലേക്ക്

തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടാന്‍ നരേന്ദ്രമോദിയും അമിത് ഷായും കേരളത്തിലേക്ക്
ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ കേരളത്തിലെത്തും. ജനുവരിയില്‍ കേരളത്തില്‍ നടക്കുന്ന എന്‍ഡിഎയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായാണു പ്രധാനമന്ത്രി എത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തു നടക്കുന്ന എന്‍ഡിഎയുടെ വിവിധ പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയും മറ്റു മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ വികസിത സങ്കല്‍പ്പയാത്രയോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്തരുതെന്ന നിര്‍ബന്ധ ബുദ്ധിയാണ് പിണറായി സര്‍ക്കാരിനുള്ളത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം എല്ലാ ക്രൈസ്തവ ഭവനങ്ങളിലും എത്തിക്കാന്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ ഇറങ്ങും. സംസ്ഥാനത്ത് മതേതരത്വത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുകയാണ്. ജനുവരി അവസാനം എന്‍ഡിഎയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തും. ശിവസേന ഷിന്‍ഡെ വിഭാഗത്തിനെ കേരളത്തിലെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തുമെന്നും കെ.സുരേന്ദ്രന്‍ അറിയിച്ചു.

Other News in this category4malayalees Recommends