ട്യൂഷന് പോകാനുള്ള മടി, തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കഥ മെനഞ്ഞ് വിദ്യാര്‍ഥി ; പൊലീസും നാട്ടുകാരും മുള്‍മുനയിലായത് മണിക്കൂറുകള്‍

ട്യൂഷന് പോകാനുള്ള മടി, തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കഥ മെനഞ്ഞ് വിദ്യാര്‍ഥി ; പൊലീസും നാട്ടുകാരും മുള്‍മുനയിലായത് മണിക്കൂറുകള്‍
ട്യൂഷന് പോകാനുള്ള മടികാരണം തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കഥ മെനഞ്ഞ് വിദ്യാര്‍ഥി. ചവറ സ്വദേശിയായ കുട്ടി മണിക്കൂറോളമാണ് പൊലീസിനേയും നാട്ടുകാരേയും മുള്‍മുനയില്‍ നിര്‍ത്തിയത്. തന്നെ തട്ടിക്കൊണ്ടുോപകാന്‍ ശ്രമിച്ചുവെന്ന് വീട്ടുകാരേയും നാട്ടുകാരേയും കുട്ടി അറിയിച്ചു.

വെള്ളിയാഴ്ച ദിവസം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കാവിനു സമീപത്തുനിന്ന് രണ്ടുപേര്‍ നടന്നുവന്നെന്നും ഉടന്‍തന്നെ ഒരു കാര്‍ ഇവിടേക്ക് എത്തിയെന്നും ഇതുകണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് കുട്ടി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത്. വിവരം അറിഞ്ഞ ഉടന്‍ വിവരം ചവറ പൊലീസിനെ അറിയിച്ചു.

സംഭവം നടന്ന കാവിനു സമീപം പുറത്തുനിന്ന് ആളുകള്‍ എത്തിച്ചേരാറുണ്ട്. അതേസമയം കൂട്ടത്തില്‍ ആരെങ്കിലും നടന്നുവന്നപ്പോള്‍ കുട്ടിക്ക് തട്ടിക്കൊണ്ടുപോകാന്‍ വരുന്നെന്ന് തോന്നിയതാകാമെന്നുള്ള അനുമാനത്തിലായിരുന്നു പൊലീസ്. വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായി കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് സത്യം പുറത്തുവരുന്നത്. ട്യൂഷന് പോകാന്‍ മടിയാണെന്നും അതുകൊണ്ടാണ് തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞതെന്നും വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു.

Other News in this category4malayalees Recommends