പെണ്ണുങ്ങള്‍ കയര്‍ത്താല്‍ ഞാനപ്പോ കൊടുക്കും ; മരിക്കും മുമ്പ് ഷെബിന പകര്‍ത്തിയ ഭര്‍തൃ വീട്ടുകാരുടെ ദൃശ്യങ്ങള്‍ പുറത്ത്

പെണ്ണുങ്ങള്‍ കയര്‍ത്താല്‍ ഞാനപ്പോ കൊടുക്കും ; മരിക്കും മുമ്പ് ഷെബിന പകര്‍ത്തിയ ഭര്‍തൃ വീട്ടുകാരുടെ ദൃശ്യങ്ങള്‍ പുറത്ത്
സ്ത്രീധനത്തിന്റെ പേരില്‍ കോഴിക്കോട് ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മരിക്കുന്നതിന് മുമ്പ് ഷെബിന പകര്‍ത്തിയ ദൃശ്യമാണിത്.

ഭര്‍തൃവീട്ടില്‍ വച്ച് ഷെബിനയുടെ ഭര്‍ത്താവ് ഹബീബിന്റെ അമ്മാവനും കുടുംബാംഗങ്ങളും ഷെബീനയോട് കയര്‍ക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോയാണ് പുറത്തുവരുന്നത്. ആണുങ്ങളോട് ശബ്ദമുയര്‍ത്തി സംസാരിക്കാന്‍ പാടില്ലെന്നും പെണ്ണുങ്ങള്‍ ശബ്ദമുയര്‍ത്തരുതെന്നും ഭീഷണിപ്പെടുത്തുന്നതും ദൃശ്യത്തിലുണ്ട്.

കുന്നുമ്മക്കരയിലെ തട്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷെബിന (30)യെ തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ കുന്നുമ്മക്കര നെല്ലാച്ചേരിയിലെ താഴെ പുതിയോട്ടില്‍ ഹനീഫയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാനസികമായും ശാരീരികമായും ഷെബിന കൊടിയ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് വിവരം. മാതാവ് പീഡനങ്ങള്‍ക്കിരയായതായി ഷെബിനയുടെ പത്തുവയസ്സുള്ള മകള്‍ വെളിപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഷെബിന തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളും പുറത്തുവന്നത്.

പുരുഷന്മാരോട് സംസാരിക്കുമ്പോള്‍ ശബ്ദം കുറച്ചു സംസാരിക്കണം. എന്റെ പേരില്‍ കേസ് കൊടുക്ക്.. തുടങ്ങി അസഭ്യ വര്‍ഷങ്ങളും ഹനീഫ ഉപയോഗിക്കുന്നുണ്ട്.

Other News in this category4malayalees Recommends