യുകെയില്‍ എലിന്‍ കൊടുങ്കാറ്റ് വിതച്ച കെടുതികള്‍ക്ക് പിന്നാലെ നാശം വിതയ്ക്കാനായി ഫെര്‍ഗസ് കാറ്റെത്തുന്നു; ഇന്നും നാളെയും കടുത്ത കാറ്റും മഴയും ജീവിതം ദുസ്സഹമാക്കും; വിവിധ പ്രദേശങ്ങളില്‍ കടുത്ത കാറ്റും മഴയുമുണ്ടാകുമെന്ന് മുന്നറിയിപ്പുകള്‍

യുകെയില്‍ എലിന്‍ കൊടുങ്കാറ്റ് വിതച്ച കെടുതികള്‍ക്ക് പിന്നാലെ നാശം വിതയ്ക്കാനായി ഫെര്‍ഗസ് കാറ്റെത്തുന്നു; ഇന്നും നാളെയും കടുത്ത കാറ്റും മഴയും ജീവിതം ദുസ്സഹമാക്കും;  വിവിധ പ്രദേശങ്ങളില്‍ കടുത്ത കാറ്റും മഴയുമുണ്ടാകുമെന്ന് മുന്നറിയിപ്പുകള്‍

യുകെയില്‍ എലിന്‍ കൊടുങ്കാറ്റ് വിതച്ച കെടുതികള്‍ അവസാനിക്കുന്നതിന് മുമ്പ് ഫെര്‍ഗസ് കൊടുങ്കാറ്റുമെത്തുന്നു. ഈ കാറ്റും കടുത്ത നാശനഷ്ടങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് രംഗത്തെത്തി. പ്രത്യേകിച്ചും വെസ്റ്റിലായിരിക്കും ഇന്ന് വൈകുന്നേരം കൂടുതല്‍ മഴയ്ക്കും കെടുതികള്‍ക്കും ഈ കാറ്റ് വഴിയൊരുക്കുകയെന്നാണ് പ്രവചനം. പ്രതികൂലമായ കാലാവസ്ഥ പരിഗണിച്ച് കാര്‍ലിസ്ലെ മുതല്‍ ഷെഫീല്‍ഡ് വരെയുള്ള പ്രദേശങ്ങളെ ബാധിക്കുന്ന വിധത്തില്‍ ഒരു യെല്ലോ റെയിന്‍ വാണിംഗ് ഈ അവസരത്തില്‍ മെറ്റ് ഓഫീസ് ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ച് മുതല്‍ നാളെ പുലര്‍ച്ചെ മൂന്ന് വരെയായിരിക്കും ഈ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാകുന്നത്.


ഫെര്‍ഗസ് കാറ്റിനെ തുടര്‍ന്ന് കടുത്ത മഴയും പലയിടങ്ങളിലും വെള്ളപ്പൊക്കങ്ങളുമുണ്ടാകുമെന്നും ഗതാഗതതടസ്സങ്ങളുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പേകുന്നു. ഇതിന് പുറമെ സൗത്ത് വെസ്റ്റ് സ്‌കോട്ട്‌ലന്‍ഡില്‍ ഇന്ന് രാവിലെ 11 മുതല്‍ രാത്രി 11 വരെ കടുത്ത മഴയുണ്ടാകുമെന്ന മറ്റൊരു പ്രത്യേക മുന്നറിയിപ്പുമുയര്‍ത്തിയിട്ടുണ്ട്. കൂടാതെ സ്‌കോട്ട്‌ലന്‍ഡിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ കടുത്ത മഴയുണ്ടാകുമെന്ന യെല്ലോ അലേര്‍ട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. അബെര്‍ഡീന്‍, ഡോര്‍നോച്ച്, ടെയിന്‍ തുടങ്ങിയ ഭാഗങ്ങളിലാണീ മുന്നറിയിപ്പ് ബാധകമായിരിക്കുന്നത്. ഇന്ന് ഉച്ച മുതല്‍ രാത്രി ഒമ്പത് വരെയായിരിക്കും ഈ മുന്നറിയിപ്പിന് പ്രാബല്യമുണ്ടാകുന്നത്.

കടുത്ത കാറ്റുകള്‍ ഈ അവസരത്തില്‍ സൗത്ത് വെയില്‍സിനെയും ബ്രിസ്റ്റോള്‍ ചാനലിന് ചുറ്റുമുള്ള പ്രദേശങ്ങളെയും ബുദ്ധിമുട്ടിലാഴ്ത്തുമെന്നാണ് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നത്. മോശമായ കാലാവസ്ഥ ട്രെയിന്‍, വിമാനം, ഫെറി,, റോഡ് ഗതാഗതങ്ങളില്‍ കടുത്ത തടസ്സങ്ങളുണ്ടാക്കുമെന്നാണ് പ്രവചനം. കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും തീരപ്രദേശത്തെ സമൂഹങ്ങളിലും ശക്തമായ തിരകള്‍ ഭീഷണിയുയര്‍ത്തുകയും ചെയ്യും. അടുത്ത ആഴ്ചയുടെ രണ്ടാം പകുതിയില്‍ അന്തരീക്ഷം വരളാന്‍ തുടങ്ങുമെന്നും കൂടുതല്‍ സ്ഥിരതയുള്ള കാലാവസ്ഥയുണ്ടാകുമെന്നുമാണ് മെറ്റ് ഓഫീസ് മെറ്റീരിയോളജിസ്റ്റായ സൈമണ്‍ പാര്‍ട്രിഡ്ജ് പറയുന്നത്.

ശനിയാഴ്ച എലിന്‍ എന്ന കൊടുങ്കാറ്റും അതിനെ തുടര്‍ന്നുള്ള ശക്തമായ മഴയും യുകെയുടെയും അയര്‍ലണ്ടിന്റെയും ഭാഗങ്ങളില്‍ കടുത്ത കെടുതികളായിരുന്നു തീര്‍ത്തിരുന്നത്. ഇതിന്റെ ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം നേടുന്നതിന് മുമ്പാണ് പുതിയ കാറ്റെത്തുന്നതെന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. എലിന്‍ കാറ്റിനെ തുടര്‍ന്ന് മാഞ്ചസ്റ്ററില്‍ കടുത്ത ബുദ്ധിമുട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ട്രാക്കിന് മുകളിലൂടെയുളള ലൈന്‍ കാറ്റില്‍ പൊട്ടി വീണതിനെ തുടര്‍ന്ന് പിക്കാഡിലിയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു. ഇതിന് പുറമെ മറ്റ് ചില ട്രെയിന്‍ സര്‍വീസുകളും എലിന്‍ കാറ്റ് വിതച്ച കെടുതികളെ തുടര്‍ന്ന് നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥയുണ്ടായിരുന്നു.

Other News in this category



4malayalees Recommends