ഇല്ലാത്ത പരീക്ഷയ്ക്കായി ചോദ്യപേപ്പര്‍ അച്ചടിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് പാഴാക്കിയത് 18 ലക്ഷത്തോളം രൂപ

ഇല്ലാത്ത പരീക്ഷയ്ക്കായി ചോദ്യപേപ്പര്‍ അച്ചടിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് പാഴാക്കിയത് 18 ലക്ഷത്തോളം രൂപ
അര്‍ധ വാര്‍ഷിക പരീക്ഷയില്ലാത്ത ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ചോദ്യ പേപ്പര്‍ അച്ചടിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇല്ലാത്ത പരീക്ഷയ്ക്കായി ആറു ലക്ഷത്തിലേറെ ചോദ്യ പേപ്പറുകളാണ് സ്‌കൂളിലെക്ക് അയച്ചത്.

ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷ മാത്രമാണ് നടത്താറുള്ളത്. എന്നാല്‍ ഡിസംബര്‍ 12 ന് തുടങ്ങിയ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അര്‍ധ വാര്‍ഷിക പരീക്ഷ ചോദ്യ പേപ്പറിനൊപ്പം ഓപ്പണ്‍ സ്‌കൂള്‍ ചോദ്യപേപ്പറും സ്‌കൂളിലെത്തി.

പ്ലസ് വണ്ണിനും പ്ലസ്ടുവിനുമായി ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്കായി ആറു ലക്ഷം ചോദ്യപേപ്പര്‍ അടിച്ചുകൂട്ടി.

അതേസമയം കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends