പ്രണയം തെളിയിക്കാന്‍ ഞാന്‍ ആരുടെയും ഷൂ നക്കില്ല..; 'അനിമലി'ല്‍ അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ തൃപ്തി ദിമ്രി

പ്രണയം തെളിയിക്കാന്‍ ഞാന്‍ ആരുടെയും ഷൂ നക്കില്ല..; 'അനിമലി'ല്‍ അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ തൃപ്തി ദിമ്രി
വിമര്‍ശനങ്ങള്‍ ഏറെയാണെങ്കിലും ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് 'അനിമല്‍' നടത്തുന്നത്. നിലവില്‍ 600 കോടിയിലേറെ കളക്ഷന്‍ അനിമല്‍ ചിത്രം ആഗോളതലത്തില്‍ നേടിക്കഴിഞ്ഞു. ചിത്രത്തില്‍ തൃപ്തി ദിമ്രി അവതരിപ്പിച്ച സോയ എന്ന കഥാപാത്രമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്.

തൃപ്തിയും രണ്‍ബിറും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ സോയ രണ്‍ബിറിന്റെ ഷൂ നക്കാന്‍ പോകുന്ന ഒരു രംഗമുണ്ട്. ഈ രംഗം ചെയ്തതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് തൃപ്തി ഇപ്പോള്‍.

രണ്‍ബിറിന്റെ രണ്‍വിജയ് എന്ന കഥാപാത്രം സോയയോട് തന്നോടുള്ള പ്രണയം എത്രയുണ്ടെന്ന് തെളിയിക്കാനായി താന്‍ ധരിച്ച ഷൂസ് നക്കാന്‍ പറയുന്നുണ്ട്. ഷൂസ് നക്കാനായി സോയ കുനിയുന്നതും എന്നാല്‍ നടന്ന് അകലുന്ന വിജയ്‌യുമാണ് ഈ ദൃശ്യത്തിലുള്ളത്.

അനിമലില്‍ സോയ അങ്ങനെയാണെങ്കില്‍ താന്‍ നേരെ തിരിച്ചാണ് എന്ന് പറയുകയാണ് തൃപ്തി ഇപ്പോള്‍. 'സോയക്ക് അങ്ങനെ ചെയ്യാന്‍ തോന്നാം. പക്ഷെ എന്നോട് ആരെങ്കിലും അങ്ങനെ പ്രണയം തെളിയിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. സോയക്ക് അവളുടെതായ കാരണങ്ങള്‍ ഉണ്ടാവും.'

'നമ്മളില്‍ എല്ലാവരിലും നല്ല വശവും മോശം വശവുമുണ്ട്. നമുക്ക് ഒരു ഇരുണ്ട വശമുണ്ട്, ചിലപ്പോള്‍ അതില്‍ നമ്മള്‍ പ്രതികരിക്കും. ജീവിതത്തില്‍ പ്രധാനപ്പെട്ടത് എന്തെങ്കിലും സംഭവിക്കുമ്പോഴേ അത് നടക്കുകയുള്ളു. അനുഭവങ്ങളാണ് നമ്മളെ രൂപപ്പെടുത്തുന്നത്' എന്നാണ് തൃപ്തി ഒരു അഭിമുഖത്തില്‍ പറയുന്നത്.

Other News in this category4malayalees Recommends