ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍
മിഡ്‌ലാന്‍ഡ്‌സിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ ലെസ്റ്ററിലെ പ്രജാപതി ഹാളില്‍ ഗംഭീരമായി ആഘോഷിച്ചു. കുട്ടികളും മുതിര്‍ന്നവരുമായി എഴുന്നൂറ്റമ്പതിലധികം ആളുകള്‍ പങ്കെടുത്ത ഈ ആഘോഷം പുതുവര്‍ഷത്തില്‍ നല്ലൊരു തുടക്കമാണ് ലെസ്റ്ററിലെ മലയാളികള്‍ക്ക് സമ്മാനിച്ചത്.


കൃത്യം നാല് മണിയോടെ ആരംഭിച്ച പരിപാടികള്‍, അവക്ക് മുന്നോടിയായി നിരനിരയായി അണി നിരന്ന മലയാളി കുടുംബങ്ങള്‍ ക്യു ആര്‍ കോഡ് ഉപയോഗിച്ചെടുത്ത ടിക്കറ്റുകള്‍ മൊബൈല്‍ ആപ്പ് വഴി സ്‌കാന്‍ ചെയ്തു ഹാളിലേക്ക് പ്രേവേശിപ്പിക്കുന്നത് റിസപ്ഷന്‍ കമ്മറ്റി ഏറ്റെടുത്തു.

പൊതു സമ്മേളനത്തിന് മുന്നോടിയായി ബാന്‍ഡ്‌മേളവും കരോള്‍ ഗാനങ്ങളുമായി ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി അംഗങ്ങള്‍ വേദിയിലേക്ക് വിശിഷ്ടാഥിതികളെ സാന്താ ക്ലോസിനൊപ്പം ആനയിച്ചു . പരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങള്‍ നേതൃത്വം വഹിച്ചു.

ഡാന്‍സുകളും, അടിപൊളി പാട്ടുകളും, സ്വാദിഷ്ടമായ ക്രിസ്തുമസ് ഡിന്നറും, സാന്താക്ലോസും അരങ്ങുതകര്‍ത്ത സായാഹ്നത്തില്‍ വിശിഷ്ടാതിഥികളായി ക്രിസ്തുമസ് ആശംസയുമായി പ്രിയനായിക സനുഷ സന്തോഷും സൂപ്പര്‍ ഡൂപ്പര്‍ ഗാനങ്ങളുമായി പ്രിയ ഗായകന്‍ പ്രദീപ് ബാബുവുമെത്തിയത് ആഘോഷത്തിന് കൂടുതല്‍ നിറം പകര്‍ന്നു..അടിപൊളി പാട്ടുമായി ശ്രീ പ്രദീപ് ബാബു സ്റ്റേജിലെത്തിയപ്പോള്‍ ആബാലൃദ്ധം ജനങ്ങളും പാട്ടിനോത്ത് താളം ചവിട്ടി.



മനോഹരമായ കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികളും മുതിര്‍ന്നവരുമായ മുഴുവന്‍ കലാകാരന്മാരെയും കലാകാരികളെയും അവരെ പരിശീലിപ്പിച്ചവരെയും (ടോണി വഞ്ചിത്താനം, ഗീതു ശ്രീജിത്ത്, ചന്ദന സുരേഷ് ജിജി, നീരജ കുമാര്‍) അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കിയ മാതാപിതാക്കള്‍, സുഹൃത്തുകള്‍ തുടങ്ങി എല്ലാവര്‍ക്കും ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ പ്രസിഡന്റ് ജോസ് തോമസും സെക്രട്ടറി അജീഷ് കൃഷ്ണനും നന്ദി അറിയിച്ചു


മനോഹരമായ അവതരണത്തിലൂടെ ആഘോഷത്തിന്റെ ആവേശം ഒട്ടും ചോരാതെ പരിപാടി ആദ്യാവസാനം മുന്നോട്ട് കൊണ്ടുപോയ ആശ ഗീസും പ്രഫുല്‍ ജോര്‍ജ്ജും പരിപാടിയുടെ മാറ്റ് കുട്ടി ഇന്നലത്തെ ആഘോഷത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം നമ്മുടെ ക്രിസ്തുമസ് അപ്പൂപ്പനും കുട്ടി എല്‍ഫുമായിരുന്നു. ബാന്‍ഡ്‌മേളത്തിന്റെ അകമ്പടിയോടെ സാന്റയും സഹായിയായി കുട്ടി എല്‍ഫും മിഠായികളുമായെത്തിയപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ മുഴുവന്‍ ആളുകളും കരോള്‍ ഗാനങ്ങള്‍ ആലപിച്ചു കൂടെക്കൂടി.സാന്തക്ലോസായി വേദിയില്‍ എത്തിയ രാജ്‌നും കുട്ടി എല്‍ഫായ രാജിന്റെ മകളും കാണികളുടെ മനം കവര്‍ന്നു



ഓണ്‍ലൈന്‍ & QR കോഡ് രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയ ശ്രീ.സുബിന്‍ സുഗുണനും അഭിലാഷിനും, ശബ്ദവും വെളിച്ചവും നല്‍കിയതു ഡ്രീംസ് (അനൂപ്) ഇവന്റ് ടീമിനും, LED വോളില്‍ പരിപാടിക്ക് അനുയോജ്യമായ ദൃശ്യഭംഗി നല്‍കിയ ഉണ്ണിചേട്ടനും ടീമും ഫോട്ടോഗ്രഫേഴ്‌സ് ആയ ശ്രീ സജീഷ് Sajeesh Aathmamedia ( ആത്മ മീഡിയ) ശ്രീ സാജു അത്താണി Athani Saju Coffe Brown ( ബെറ്റര്‍ ഫ്രെയിംസ്) എന്നിവരും ഒരുമിച്ചപ്പോള്‍ മനസും മലയാളവും ഒരുമിച്ചു എഴുതിയ വിജയ ഗാഥാ ലെസ്റ്ററിലെ പുതുവത്സരാഘോഷത്തില്‍ കുറിക്കപ്പെട്ടു


പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ശ്രീ ജോസ് തോമസ് അധ്യക്ഷത വഹിച്ചുകൊണ്ട് കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേര്‍ന്നു.

എട്ട് മണിക്കൂര്‍ നീണ്ട ഈ ആഘോഷത്തിന്റെ കൃത്യമായ നടത്തിപ്പിനായി ശ്രീമതി സ്മൃതി രാജീവിന്റെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മിറ്റിയും ശ്രീ ടിറ്റി ജോണിന്റെ നേതൃത്വത്തില്‍ ഫുഡ് കമ്മിറ്റിയും ശ്രീ അരുണ്‍ ഉമ്മന്റെ നേതൃത്വത്തില്‍ റിസപ്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചുകൊണ്ട് കഴിഞ്ഞ ഒരുമാസത്തിലേറെ നീണ്ട അസൂത്രണമാണ് LKC യുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി നടത്തിയത്. കൂടാതെ ഇതിന് പിന്തുണ നല്‍കിയ കമ്മിറ്റി അംഗങ്ങള്‍ക്കും, കമ്മിറ്റിയിലില്ലെങ്കിലും തുടക്കം മുതല്‍ അവസാനംവരെ കമ്മ്യൂണിറ്റിയുടെ എല്ലാ പരിപാടിക്കും കയ്യ്‌മെയ് മറന്നു കണ്ടറിഞ്ഞ് കൂടെ നില്‍ക്കുന്ന LKC യുടെ പ്രിയസുഹൃത്തുക്കളും ഒരുമിച്ചപ്പോള്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആപ്തവാക്യമായ ഐക്യമത്യം മഹാബലം ഒരിക്കല്‍ കുടി അടിവരയിട്ടു തെളിയിക്കപ്പെട്ടു

കൂടാതെ യുക്മ റീജിയണല്‍ നാഷണല്‍ കലാമേളകളില്‍ സമ്മാനം വാങ്ങിയ കുട്ടികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു

പരിപാടിയുടെ വിജയത്തിന്റെ മുഖ്യഘടകമായ സ്‌പോണ്‍സര്‍ മാരായ ലൈഫ് ലൈന്‍ പ്രോട്ടക്ട്, ഫ്യൂച്ചര്‍ ടെക് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ്, ജോസഫ് ആന്‍ഡ് കോ സോളിസിറ്റര്‍സ്, AAR കണ്‍സള്‍ട്ടന്‍സി, ലൂയിസ് കെന്നഡി സോളിസിറ്റര്‍സ്, ബ്ലാബി വെസ്റ്റ്ഫീല്‍ഡ് ഹോട്ടല്‍, റൂട്ട് മില്ലേഴ്‌സ് ഇന്ത്യന്‍ ഗ്രോസറി ഷോപ്പ്, എഡ്‌റൂട്‌സ് കണ്‍സള്‍ട്ടന്‍സി, മലബാര്‍ ഫുഡ്, അലക്‌സിസ് ഓട്ടോസ് ലിമിറ്റഡ് എന്നിവര്‍ക്കും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി കമ്മറ്റി അറിയിച്ചു


Other News in this category



4malayalees Recommends