ഇന്ത്യയുടെ 74 ാമത് റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടി ലണ്ടനില്‍ നടന്നു

ഇന്ത്യയുടെ 74 ാമത് റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടി ലണ്ടനില്‍ നടന്നു
വെസ്റ്റ്മിനിസ്റ്റര്‍ ; ജനുവരി 26 ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ ഒഐസിസി യുകെ യുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ വര്‍ണ്ണശഭളമായി നടന്നു.

ഈ ദിവസം പ്രവര്‍ത്തി ദിനമായിരുന്നിട്ടുപോലും നിരവധി ഒഐസിസി പ്രവര്‍ത്തകരും നേതാക്കളും യുകെയുടെ വിവിധ റീജനുകളില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്നു എന്നുള്ളത് നമ്മുടെ മാതൃരാജ്യത്തോടുള്ള സ്‌നേഹം മറുനാടുകളില്‍ ജീവിക്കുമ്പോഴും മലയാളികള്‍ ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടുന്നു എന്നുള്ളതിന് തെളിവാണ്



കൊടും തണുപ്പു പോലും വകവെക്കാതെ തന്നെ പ്രവര്‍ത്തകര്‍ രാവിലെ 10.30 മണിക്കു തന്നെ ലണ്ടനിലെ ബ്രിട്ടീഷു് പാര്‍ലമെന്റ് സ്‌ക്വയറില്‍ ഉള്ള ഇന്ത്യയുടെ രാഷ്ട പിതാവിന്റെ പ്രതിമക്കു മുന്നില്‍ എത്തിച്ചേര്‍ന്നു. ഒഐസിസി യുകെ യുടെ നാഷണല്‍ പ്രസിഡന്റ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പ്രതിമക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടു പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.


തുടര്‍ന്ന് വിവിധ റീജനുകളില്‍ നിന്നും എത്തിയ നാഷണല്‍ നേതാക്കളും റീജണല്‍ നേതാക്കന്‍മാരും മഹാത്മാവിന് പുഷ്പാര്‍ച്ചനകള്‍ നടത്തി.


തുടര്‍ന്ന് 11 മണിയോടു കൂടി ഇന്ത്യയുടെ അഭിമാനമായ ദേശീയപതാക ഒഐസിസിയുകെ യുടെ നാഷണല്‍ പ്രസിഡന്റ് ബ്രിട്ടീഷ് മണ്ണില്‍ നൂറു' കണക്കിന് വിദേശികളെയും സ്വദേശികളെയും സാക്ഷിനിര്‍ത്തിക്കൊണ്ടു് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി അതിനു ശേഷം മണ്‍മറഞ്ഞു പോയ ഇന്ത്യയുടെ സ്വാതന്ത്യ സമര സേനാനികളെയും യോദ്ധാക്കളേയും അനുസ്മരിച്ചു.


തുടര്‍ന്ന് ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിച്ചു.

തുടര്‍ന്ന് വൈകിട്ട് വിവിധ റീജനുകളില്‍ റിബ്ബപ്ലിക്ക് ദിനാഘോഷ പരിപാടികള്‍ നടന്നു




Other News in this category



4malayalees Recommends