സമീക്ഷ യുകെ ദേശീയ ബാഡ്മിന്റണ്‍ മത്സരത്തിന്റെ ലോഗോപ്രകാശനം കായിക മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു

സമീക്ഷ യുകെ ദേശീയ ബാഡ്മിന്റണ്‍ മത്സരത്തിന്റെ ലോഗോപ്രകാശനം കായിക മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു
യു.കെ. യുടെ കലാസാംസ്‌കാരിക രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പുരോഗമന കലാസാംസ്‌കാരിക സംഘടനായായ സമീക്ഷ യു.കെ. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ദേശീയ ബാഡ്മിന്റണ്‍ മത്സരം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ കായികമാമാങ്കത്തിന്റെ പ്രചരണാര്‍ത്ഥം രൂപകല്പന ചെയ്തിട്ടുള്ള 'ലോഗോ' കേരളത്തിന്റെ ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ. വി. അബ്ദുറഹ്മാന്‍ പ്രകാശനം ചെയ്യ്തു. ഇതോടു കൂടി രണ്ടാം സീസണിന് ഔദ്യോഗികമായി തുടക്കമായി.

ഈ സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 3 ന് കെറ്ററിങ്ങില്‍ അരങ്ങേറും. മാര്‍ച്ച് 24ന് കൊവന്‍ട്രിയിലാണ് ഗ്രാന്റ് ഫിനാലെ. യുകെയിലെ 20 ഓളം റീജിയണലുകളില്‍ ഈ വര്‍ഷം മത്സരങ്ങള്‍ നടക്കും. വിവിധ റീജിയണുകളില്‍ നിന്നായി മുന്നൂറോളം ടീമുകളും മത്സരത്തില്‍ പങ്കെടുക്കും. റീജിയണല്‍ മത്സര വിജയികള്‍ മാര്‍ച്ച് 24ന് നടക്കുന്ന ഗ്രാന്റ് ഫിനാലയില്‍ ഏറ്റുമുട്ടും. ആകര്‍ഷകമായ സമ്മാനങ്ങളാണ് ഗ്രാന്റ്ഫിനാലയിലെ വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 1001 പൗണ്ടും സമീക്ഷയുകെഎവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൗണ്ടും ഗ്രോഫിയും, മൂന്നും നാലും സ്ഥാനകാര്‍ക്ക് യഥാക്രമം 201 പൗണ്ടും ട്രോഫിയും 101 പൗണ്ടും ട്രോഫിയും ആണ് ലഭിക്കുക. കൂടുതെ റീജിയണല്‍ മത്സരവിജയികള്‍ക്ക് അതാതു റീജിയണലുകളും സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 7000 പൗണ്ടോളം സമ്മാനം നല്‍കുന്ന 2 മാസക്കാലം നീണ്ടു നില്‍ക്കുന്ന 600ല്‍ അധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന യുകെ യിലെ ഏറ്റവും വലിയ അമേച്വര്‍ ബാഡ്മിന്റെണ്‍ ടൂര്‍ണ്ണമെന്റ് കൂടിയാണ് ഇത്.



കഴിഞ്ഞ വര്‍ഷം 12 റീജീയണലുകളിലായി 210 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്. ഈ വര്‍ഷം ഇതിനോടകം തന്നെ 16 റീജിയണലുകളില്‍ കോര്‍ട്ട് ബുക്കിങ്ങ് അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വ്യക്തമായ ആസൂത്രണവും വിപുലമായ തയ്യാറെടുപ്പുകളുമായി ടൂര്‍ണ്ണമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണ് എന്ന് സംഘാടകസമിതിക്ക് നേതൃത്വം നല്‍കുന്ന ശ്രീ. ജിജു സൈമണ്‍, ശ്രീ. അരവിന്ദ് സതീഷ് എന്നിവര്‍ അറിയിച്ചു. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെകാണുന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യുക. Www.sameekshauk.org/badminton

Other News in this category



4malayalees Recommends