സമീക്ഷ യുകെ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കെറ്ററിംഗില്‍ ഉജ്ജ്വല തുടക്കം

സമീക്ഷ യുകെ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കെറ്ററിംഗില്‍ ഉജ്ജ്വല തുടക്കം
യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കെറ്ററിംഗില്‍ തുടക്കമായി. വിവിധയിടങ്ങളില്‍ നിന്നുമെത്തിയ പതിനാലോളം ടീമുകള്‍ പങ്കെടുത്ത റീജിയണല്‍ മത്സരം കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി മത്തായി, സെക്രട്ടറി അരുണ്‍ സെബാസ്‌റ്യന്‍ എന്നിവര്‍ ചേര്‍ന്ന് ഉത്ഘാടനം ചെയ്തു. യുകെ യുടെ പൊതുമണ്ഡലത്തില്‍ സമീക്ഷ നടത്തുന്ന കലാസാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് KMWA പ്രസിഡന്റ് ബെന്നി മത്തായി അഭിപ്രായപ്പെട്ടു.


മാര്‍ലോയില്‍ നിന്നെത്തിയ സുദീപ്, രോഹിത് സഖ്യം ടൂര്‍ണമെന്റില്‍ വിജയികളായി. ജോബി, സന്തോഷ് രണ്ടും, ബര്‍മിങ്ഹാമില്‍ നിന്നെത്തിയ ജെര്‍മി കുരിയന്‍, ബെന്‍സണ്‍ ബെന്നി കൂട്ടുകെട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് കൗണ്‍സിലര്‍ അനൂപ് പാണ്ഡെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാര്‍ക്ക് ഗുഡീസ് സ്‌പോണ്‍സര്‍ ചെയ്ത 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തിയവര്‍ക്ക് സ്‌കൈ ഷോപ്പേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് ബ്രദേഴ്‌സ് ഗ്രോസറി സ്‌പോണ്‍സര്‍ ചെയ്ത 51 പൗണ്ടും സമ്മാനമായി ലഭിച്ചു. കൂടാതെ റീജിയണല്‍ മത്സരവിജയികള്‍ക്ക് കോവന്‍ട്രിയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.



18 റീജിയനുകളിലായി നടക്കുന്ന മത്സരങ്ങളില്‍ മുന്നൂറോളം ടീമുകള്‍ ഏറ്റുമുട്ടും. മാര്‍ച്ച് 24ന് കൊവന്‍ട്രിയിലാണ് ഗ്രാന്റ് ഫിനാലെ. ഒന്നാം സമ്മാനം £1001ഉം സമീക്ഷUK എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം £501ഉം ഗ്രോഫിയും, മൂന്നും നാലും സ്ഥാനകാര്‍ക്ക് യഥാക്രമം £201ഉം ട്രോഫിയും £101ഉം ട്രോഫിയും ലഭിക്കും. കഴിഞ്ഞ വര്‍ഷം 12 റീജീയണലുകളിലായി 210 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്. വ്യക്തമായ ആസൂത്രണവും വിപുലമായ തയ്യാറെടുപ്പുകപ്പകളുമായി ടൂര്‍ണ്ണമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍




Other News in this category



4malayalees Recommends