ഐഒസി (യു കെ) സംഘടിപ്പിച്ച 75 മത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി; മുതിര്‍ന്ന ലേബര്‍ എംപിയും ഇന്ത്യന്‍ വംശജനുമായ വീരേന്ദ്ര ശര്‍മ മുഖ്യാഥിതിയായി പങ്കെടുത്തു

ഐഒസി (യു കെ) സംഘടിപ്പിച്ച 75 മത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി; മുതിര്‍ന്ന ലേബര്‍ എംപിയും ഇന്ത്യന്‍ വംശജനുമായ വീരേന്ദ്ര ശര്‍മ മുഖ്യാഥിതിയായി പങ്കെടുത്തു
ഐഒസി (യു കെ) ഐഒസി വിമന്‍സ് വിംഗ് സംയുക്തമായി സംഘടിപ്പിച്ച 75 മത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി. ഇന്ത്യന്‍ വംശജനും മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി എം പിയുമായ വീരേന്ദ്ര ശര്‍മ മുഖ്യാഥിതിയായി പങ്കെടുത്ത മാതൃരാജ്യ സ്‌നേഹം സ്പുരിച്ചു നിന്ന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ യു കെയിലെ വിവിധ മേഖലകളില്‍ നിന്നുമുള്ള പൗര പ്രമുഖരും വിവിധ ഇടങ്ങളില്‍ നിന്നുമുള്ള ഐഒസി പ്രവര്‍ത്തകരും ഒത്തുകൂടി.

ഐഒസി സീനിയര്‍ വൈസ് പ്രസിഡന്റും യൂറോപ് വനിത വിംഗ് കോര്‍ഡിനേറ്ററുമായ ഗുമിന്ദര്‍ രന്ധ്വാ ചടങ്ങില്‍ മുഖ്യാതിഥി ആയി പങ്കെടുത്ത എം പി വീരേന്ദ്ര ശര്‍മ്മയെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഐഒസി സീനിയര്‍ ലീഡര്‍ നച്ചത്തര്‍ ഖല്‍സി ആഘോഷ പരിപാടികള്‍ക്ക് അധ്യക്ഷത വഹിച്ചു.

രാജ്യത്തിന്റെ പരോമോന്നത നീതി ന്യായ നിയമ സംഹിത നടപ്പില്‍ വരുത്തിയ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ ഐഒസി (യു കെ) കേരള ചാപ്റ്റര്‍ വക്താവ് അജിത് മുതയില്‍ സ്വാഗതം ചെയ്തു. പ്രവാസത്തിലും മാതൃരാജ്യ സ്‌നേഹം ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നതിന്റെ തെളിവാണ് ചടങ്ങില്‍ ദൃശ്യമായ ജനപങ്കാളിത്തം എന്ന് അദ്ദേഹം സ്വാഗതം പ്രസംഗത്തില്‍ പറഞ്ഞു.

വ്യത്യസ്ത ജാതികളും, മതങ്ങളും, പശ്ചാത്തലങ്ങളും നിറങ്ങളുമുള്ള ആളുകള്‍ ദേശീയത എന്ന ഒറ്റനൂലില്‍ ഒന്നിച്ചു കോര്‍ത്തെടുക്കുന്ന മുത്തുകള്‍ പോലെ ചേരുര്‍ന്നുകൊണ്ട്, വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും നമ്മുടെ പൂര്‍വ്വികരുടെ ത്യാഗത്തേയും സമര്‍പ്പണത്തേയും സ്വാതന്ത്ര്യവാഞ്ഛയേയും ഓര്‍മ്മിക്കാനും ആഘോഷിക്കാനും ഈ ദിനം നമ്മെ ഒരുമിച്ചു ചേര്‍ക്കുന്നു എന്ന് ചടങ്ങുകള്‍ ഉല്‍ഘാടനം ചെയ്തുകൊണ്ട് എം പി വീരേന്ദ്ര ശര്‍മ പറഞ്ഞു.

ഐഒസി (യു കെ) തമിഴ്‌നാട് ചാപ്റ്റര്‍ പ്രസിഡന്റ് ഖലീല്‍ മുഹമ്മദ് ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ഐഒസി വനിത വിംഗ് ജനറല്‍ സെക്രട്ടറി അശ്വതി നായര്‍, യൂത്ത് വിംഗ് എക്‌സിക്യൂട്ടീവ് മെമ്പര്‍ വിഷ്ണു ദാസ് എന്നിവര്‍ മുഖ്യാതിഥി എം പി വീരേന്ദ്ര ശര്‍മ്മക്ക് പൂക്കള്‍ നല്‍കി ആദരിച്ചു. ആഷിര്‍ റഹ്മാന്‍, അജി ജോര്‍ജ് തുടങ്ങിയവര്‍ ഐഒസി (യു കെ) കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ചടങ്ങുകളില്‍ പങ്കെടുത്തു.

പ്രതികൂല കാലാവസ്ഥയിലും തിരക്കുകളെല്ലാം മാറ്റിവെച്ചു ചടങ്ങില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഐഒസി സീനിയര്‍ വൈസ് പ്രസിഡന്റ് ഗുമിന്ദര്‍ രന്ധ്വാ നന്ദി അര്‍പ്പിച്ചതോടു കൂടി ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു.


Other News in this category



4malayalees Recommends