ഖത്തറില്‍ മയക്കുമരുന്നുമായി ഏഷ്യന്‍ വംശജന്‍ പിടിയില്‍

ഖത്തറില്‍ മയക്കുമരുന്നുമായി ഏഷ്യന്‍ വംശജന്‍ പിടിയില്‍
മയക്കുമരുന്ന് കേസില്‍ ഏഷ്യന്‍ വംശജനെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ജനറല്‍ ഡയറക്ടറേറ്റ് വിഭാഗം അറസ്റ്റ് ചെയ്തു. പ്രതിയുടെ താമസ സ്ഥലത്തു നടത്തിയ പരിശോധനയില്‍ രണ്ടു ബോക്‌സുകളിലായി സൂക്ഷിച്ച ആറര കിലോഗ്രാം മെറ്റാഫെറ്റാമിന്‍, മൂന്നര കിലോയിലേറെ തൂക്കമുള്ള ഹെറോയിന്‍ എന്നിവയടങ്ങിയ മയക്കുമരുന്ന് അധികൃതര്‍ പിടികൂടി.

ഇവ റാപ്പറുകളുടേയും ഗുളികകളുടേയും രൂപത്തിലാണ് സൂക്ഷിച്ചത്. മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്ന ഒരു സ്‌കെയിലും മറ്റ് ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു.

Other News in this category4malayalees Recommends