ബേളിവുഡില്‍ ഏവരും ഉറ്റുനോക്കിയ വിവാഹം ആയിരുന്നു മോഡലും ഗായകനുമായ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും തമ്മിലുള്ള വിവാഹം. ഇരുവരും ഒന്നായിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ വിവാഹ ചെലവിനെ കുറിച്ച് നിക് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആകുകയാണ്. ഇന്ത്യയിലെ വിവാഹ ആഘോഷങ്ങള്‍ക്കായി താരങ്ങള്‍ ചെലവിട്ടത് 3.5 കോടി രൂപയാണ്.
ഒരു അഭിമുഖത്തിനിടെയാണ് പ്രിയങ്കയുമായുള്ള തന്റെ ലാവിഷ് വിവാഹത്തെ കുറിച്ച് നിക് സംസാരിച്ചത്. ഒപ്പം സഹോദരങ്ങളായ കെവിന്‍, ജോ എന്നിവരും ഉണ്ടായിരുന്നു. ആഘോഷങ്ങള്‍ മടുത്തിരുന്നോ എന്ന ചോദ്യത്തിന് ബില്‍ കണ്ടപ്പോള്‍ അങ്ങനെ തോന്നി എന്നും കണ്ണ് തള്ളിപ്പോയെന്നും നിക് പറഞ്ഞു. ആര്‍ഭാട വിവാഹത്തില്‍ ഖേദിക്കുന്നുവെന്നും നിക് പറഞ്ഞു.
2018ല്‍ ആയിരുന്നു നിക് പ്രിയങ്ക വിവാഹം. ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരം ആയിരുന്നു വിവാഹം. ഹല്‍ദി, സംഗീത്, മെഹന്ദി തുടങ്ങി ചടങ്ങുകളാല്‍ സമ്പന്നമായിരുന്നു വിവാഹം. ശേഷം മൂന്ന് ദിവസം നീണ്ടുനിന്ന റിസപ്ഷന്‍ പരിപാടികളും ഉണ്ടായിരുന്നു.