കാനഡ അനുവദിക്കുന്ന സ്റ്റഡി പെര്‍മിറ്റുകള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോളേജുകളും, യൂണിവേഴ്‌സിറ്റികളും. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറോടാണ് പദ്ധതി തല്‍ക്കാലം മുന്നോട്ട് കൊണ്ടുപോകരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ തന്നെ കുറയാന്‍ ഇത് കാരണമാകുമെന്ന് ഇവര്‍ പറയുന്നു. പഠിക്കാന്‍ ഉദ്ദേശിക്കുന്ന പ്രൊവിന്‍സുകളില്‍ നിന്നും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍ നേടണമെന്നാണ് പദ്ധതിയില്‍ പറയുന്നത്. പുതിയ പ്രൊവിന്‍സ് ക്യാപ്പിന് കീഴിലാകും ഇത് വരിക.
എന്നാല്‍ ഇത്തരം അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍ നല്‍കാന്‍ നിലവില്‍ പ്രൊവിന്‍സുകള്‍ക്ക് സംവിധാനമില്ലെന്ന് കനേഡിയന്‍ കോളേജുകളുടെയും, യൂണിവേഴ്‌സിറ്റികളുടെയും രണ്ട് ലോബി ഗ്രൂപ്പുകള്‍ പറയുന്നു.
ഇമിഗ്രേഷന്‍ മന്ത്രിക്ക് അയച്ച കത്തില്‍ യൂണിവേഴ്‌സിറ്റീസ് കാനഡയും, കോളേജസ് & ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് കാനജയും ആശങ്ക രേഖപ്പെടുത്തി. അറ്റസ്റ്റേഷന്‍ ലെറ്റര്‍ നേടാനുള്ള ബുദ്ധിമുട്ട് വിദേശ വിദ്യാര്‍ത്ഥികളുടെ പുതിയ ആപ്ലിക്കേഷനുകള്‍ക്ക് സഡന്‍ ബ്രേക്ക് ഇടുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.