കാനഡയിലെ ബ്രാംപ്ടണില്‍ അപകടം; 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; അപകടം വ്യാഴാഴ്ച പുലര്‍ച്ചെ ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെ

കാനഡയിലെ ബ്രാംപ്ടണില്‍ അപകടം; 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; അപകടം വ്യാഴാഴ്ച പുലര്‍ച്ചെ ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെ
ഗ്രേറ്റര്‍ ടൊറന്റോ മേഖലയിലുള്ള ദാരുണ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ബ്രാംപ്ടണ്‍ പട്ടണത്തില്‍ പുലര്‍ച്ചെ 1.30-ഓടെയാണ് അപകടം നടന്നത്. 23-കാരന്‍ റീതിക് ചബ്ര, സഹോദരന്‍ 22-കാരന്‍ റോഹന്‍, സുഹൃത്ത് 24-കാരന്‍ ഗൗരവ് ഫാസ്‌ഗെ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഓഫീസര്‍മാര്‍ അപകട സ്ഥലത്തേക്ക് കുതിച്ചെത്തിയെങ്കിലും മൂന്ന് യുവാക്കളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് സ്ഥിരീകരിച്ചത്. അപകടത്തില്‍ മറ്റൊരു വാഹനവും ഉള്‍പ്പെട്ടതായാണ് പ്രാഥമിക വിവരം.

ഈ വാഹനം കണ്ടെത്തിയ പോലീസ് ഇതിന്റെ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകടത്തിന് ഇടയാക്കിയതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തുമെന്നാണ് സൂചന. അമിത വേഗതയാണ് വാഹനങ്ങള്‍ കൂട്ടിയിടിക്കാന്‍ ഇടയാക്കിയതെന്നാണ് പീല്‍ റീജ്യണല്‍ പോലീസ് നല്‍കുന്ന വിവരം.

മരിച്ച മൂന്ന് പേരും സെനെകാ കോളേജ് വിദ്യാര്‍ത്ഥികളാണ്. ഇവര്‍ ബ്രാംപ്ടണില്‍ ഒരു ബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. പട്ടണത്തിലെ സവര്‍ഗ് ബ്യൂട്ടി സലൂണിലാണ് സഹോദരങ്ങള്‍ ജോലി നോക്കിയിരുന്നത്.

റീതിക് ചബ്രയുടെ പിറന്നാള്‍ ആഘോഷത്തിലായിരുന്നു മൂവരുമെന്ന് ഷോപ്പ് ഉടമ തിരാത് ഗില്‍ പറഞ്ഞു. ഡിന്നര്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends