ദമ്പതികളുടെ വീട്ടില്‍ നിന്ന് 189 അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി ; അറസ്റ്റില്‍

ദമ്പതികളുടെ വീട്ടില്‍ നിന്ന് 189 അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി ; അറസ്റ്റില്‍
ദമ്പതികളുടെ വീട്ടില്‍ നിന്ന് 189 അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊളറാഡോ ഫ്യൂണറല്‍ ഹോമിന്റെ (ശ്മശാനം) ഉടമകളുടെ വീട്ടില്‍ നിന്നാണ് ഇത്രയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. ദമ്പതികളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അനുചിതമായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ കാരണം ഗവര്‍ണര്‍ പ്രാദേശിക ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും എഫ്ബിഐയുടെ സഹായം തേടി.

ശവസംസ്‌കരിക്കുന്ന സ്ഥാപനം നടത്തുന്ന ജോണ്‍ ഹാള്‍ഫോര്‍ഡ്, കാരി ഹാള്‍ഫോര്‍ഡ് ദമ്പതികളാണ് അനധികൃതമായി മൃതദേഹങ്ങള്‍ സൂക്ഷിച്ചത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി കൊളറാഡോയിലെ ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റിലെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മൈക്കല്‍ ജെ. അലന്‍ പറഞ്ഞു. മൃതദേഹം ദുരുപയോഗം ചെയ്യല്‍, മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഭര്‍ത്താവിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്.


Other News in this category4malayalees Recommends