അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശന മേള സമാപിച്ചു ; ഒപ്പുവെച്ചത് 2600 കോടി റിയാലിന്റെ വാങ്ങല്‍ കരാറുകള്‍
റിയാദില്‍ അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശന മേള രണ്ടാം പതിപ്പിന് തിരശ്ശീല വീണപ്പോള്‍ ഒപ്പുവച്ചത് 2600 കോടി റിയാലിന്റെ 61 വാങ്ങല്‍ കരാറുകള്‍. 116 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 773 പ്രദര്‍ശകരുടേയും 441 ഔദ്യോഗിക പ്രതിനിധികളുടേയും പങ്കാളിത്തത്തോടെ റിയാദ് മല്‍ഹമില്‍ നടന്ന പ്രദര്‍ശനമേളയിലാണ് ഇത്രയും കരാറുകള്‍ ഒപ്പുവച്ചത്. 106000 ആളുകള്‍ പ്രദര്‍ശനമേള സന്ദര്‍ശിച്ചു. മേളദിനങ്ങളില്‍ 17 വ്യവസായിക പങ്കാളിത്ത കരാറുകള്‍ ഉള്‍പ്പെടെ 73 കരാറുകളിലാണ് ഒപ്പുവച്ചത്. മൂന്നാം പതിപ്പ് 2026 ല്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.