കനേഡിയന്‍ സ്വപ്‌നം ഉപേക്ഷിച്ച് പുതിയ പച്ചത്തുരുത്തുകള്‍ തേടി കുടിയേറ്റക്കാര്‍; രാജ്യത്ത് പ്രവേശിച്ച് 20 വര്‍ഷം സ്ഥലം വിടുന്നത് പുതിയ ട്രെന്‍ഡ്

കനേഡിയന്‍ സ്വപ്‌നം ഉപേക്ഷിച്ച് പുതിയ പച്ചത്തുരുത്തുകള്‍ തേടി കുടിയേറ്റക്കാര്‍; രാജ്യത്ത് പ്രവേശിച്ച് 20 വര്‍ഷം സ്ഥലം വിടുന്നത് പുതിയ ട്രെന്‍ഡ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പും, കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കുടിയേറ്റക്കാര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകുന്നതായി കണ്ടെത്തിയത് ആശങ്കയായിരുന്നു. രാജ്യത്ത് പ്രവേശിച്ച 17.5 ശതമാനം കുടിയേറ്റക്കാരും 20 വര്‍ഷത്തിനകം രാജ്യം വിട്ട് പോയതായാണ് റിപ്പോര്‍ട്ട്.

കാനഡയില്‍ നിന്നും പുറത്തേക്കുള്ള ഒഴുക്കും ശക്താമണെന്ന് തിരിച്ചറിയാന്‍ സമയമായെന്ന് വിദഗ്ധര്‍ പറയുന്നു. 1980-കള്‍ക്ക് ശേഷം ഈ നിരക്ക് വര്‍ദ്ധിച്ച് വരികയാണ്.

പുറത്തേക്കുള്ള മൈഗ്രേഷന്‍ ചരിത്രപരമായ ശരാശരി 31 ശതമാനത്തെ അധികരിക്കുന്നു. അതായത് നല്ലൊരു ശതമാനം കുടിയേറ്റക്കാര്‍ രാജ്യം ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത അധികൃതരെ അസ്വസ്ഥമാക്കുന്നുണ്ട്.

കനേഡിയന്‍ ജീവിതവുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട്, തൊഴിലവസരങ്ങള്‍, ചെലവുകള്‍ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍. കൂടാതെ കുറ്റകൃത്യങ്ങളും, ഗുണ്ടാസംഘങ്ങളുടെ യുദ്ധങ്ങള്‍ വര്‍ദ്ധിക്കുന്നതും പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്.

എന്നാല്‍ ഈ പഠനഫലം പുറത്തുവന്നതോടെ ഇമിഗ്രേഷനോടുള്ള കാനഡയുടെ നിലപാട് തിരുത്തണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഏതെല്ലാം രാജ്യങ്ങളിലേക്കാണ് ഇവര്‍ നീങ്ങുന്നതെന്ന് പഠനം വ്യക്തമാക്കിയിട്ടില്ല.

Other News in this category4malayalees Recommends