നിലവിലെ ആറ് എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറികളും തുടര്‍ന്നും ഉപയോഗിക്കുമെന്ന് സ്ഥിരീകരിച്ച് കാനഡയുടെ ഇമിഗ്രേഷന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. വിദ്യാഭ്യാസം, തൊഴില്‍ പരിചയം, ഭാഷാ യോഗ്യതകള്‍ എന്നിവ മുന്‍നിര്‍ത്തി സാമ്പത്തിക ആവശ്യങ്ങളും, മുന്‍ഗണനകളും അനുസരിച്ച് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് തുടരുമെന്ന് ഐആര്‍സിസി വ്യക്തമാക്കി.
2023 മേയിലാണ് കാനഡ എക്‌സ്പ്രസ് എന്‍ട്രി ഡ്രോകള്‍ക്കായി ആറ് കാറ്റഗറികള്‍ ആരംഭിച്ചത്. കൂടുതല്‍ സ്‌കില്‍ഡ് കുടിയേറ്റക്കാരെ രാജ്യത്തേക്ക് എത്തിച്ച് കനേഡിയന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സഹായം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.
ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം എന്നിങ്ങനെ മൂന്ന് ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ നിയന്ത്രിക്കുന്ന സിസ്റ്റമാണ് എക്‌സ്പ്രസ് എന്‍ട്രി.
വിവിധ ഘടകങ്ങള്‍ പ്രകാരം കോംപ്രിഹെന്‍സീവ് സ്‌കോര്‍ കണക്കാക്കിയാണ് എന്‍ട്രി. 2024-ല്‍ ഇതുവരെ ഫ്രഞ്ച് ഭാഷാ പ്രാവീണ്യം മാത്രം മുന്‍നിര്‍ത്തി 7000 ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്.