ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും ലഹരി പിടികൂടി

ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും ലഹരി പിടികൂടി
ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് രണ്ടുകിലോ ലഹരി വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി. ഫോയില്‍ പോപ്പറുകള്‍ക്കുള്ളില്‍ പൊതിഞ്ഞു കടത്താന്‍ ശ്രമിച്ച ഹഷീഷാണ് പിടികൂടിയത്. യാത്രക്കാരന്റെ സ്യൂട്ട്‌കേസിനുള്ളില്‍ മിഠായി ബോക്‌സിലാണ് അവ ഒളിപ്പിച്ചത്.

വിദഗ്ധ പരിശോധനയില്‍ പിടികൂടുകയായിരുന്നു. മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളും കസ്റ്റംസ് നിയമ ലംഘനങ്ങളും തടയാനുള്ള ദേശീയ കാമ്പയിനായ കാഫിഹില്‍ എല്ലാ ജനങ്ങളും പങ്കുചേരണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അഭ്യര്‍ത്ഥിച്ചു.

Other News in this category



4malayalees Recommends