വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ബോട്ടിലെത്തിയ 30 പേരെ ബോര്‍ഡര്‍ ഫോഴ്‌സ് ചോദ്യം ചെയ്യുന്നു

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ബോട്ടിലെത്തിയ 30 പേരെ ബോര്‍ഡര്‍ ഫോഴ്‌സ് ചോദ്യം ചെയ്യുന്നു
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ബോട്ടിലെത്തിയ 30 പേരെ ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് ചോദ്യം ചെയ്യുന്നു. ഇവര്‍ പാകിസ്താനില്‍ നിന്ന് വന്നവരാണെന്നാണ് കരുതുന്നത്. ബോര്‍ഡര്‍ ഫോഴ്‌സ് അന്വേഷണം പുരോഗമിക്കുകയാണ്. അനധികൃതമായി എത്തിയവരെ രാജ്യത്ത് സ്ഥിര താമസമാക്കാന്‍ അനുവദിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കി.

ബ്രൂമിന് 100 കിലോമീറ്റര്‍ വടക്കുള്ള ബീഗിള്‍ ബേയിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇതു മനുഷ്യക്കടത്താണെന്ന് തെളിഞ്ഞാല്‍ ആല്‍ബനീസ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം നടക്കുന്ന 11 ാമത്തെ കേസായിരിക്കും.

സര്‍ക്കാര്‍ നയങ്ങള്‍ പരാജയപ്പെടുന്നതിന്റെ തെളിവാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കുടിയേറ്റ നയങ്ങളിലെ പാളിച്ചയുടെ പേരില്‍ സര്‍ക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

ബോട്ടുകളില്‍ എത്തുന്നവരുടെ കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Other News in this category4malayalees Recommends